സ്വന്തം ലേഖകൻ
മംഗളൂരു : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരാക്കുന്നതിൽ വിരുതരാണ് ഷമീനയും ഐഷാമ്മയും. ലിയോണ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഷമീന ഭര്‍ത്താവ് സിദ്ദിഖിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഇരയാക്കിയത്.
ഐഷാമ്മയും മറ്റു ചിലരും ഈ ബിസിനസില്‍ സിദ്ദിഖിനോടും ഷമീനയോടുമൊപ്പം ഉണ്ടായിരുന്നു. കോളേജില്‍ പോകുന്ന പെണ്‍കുട്ടികളെ പ്രതികള്‍ വശീകരിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍ ഉപയോഗിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയ വിവരങ്ങള്‍.
പതിനേഴുകാരിയുടെ പരാതിയിൽ മംഗളൂരുവിലെ അത്താവറിലെ നന്ദിഗുഡ്ഡയ്ക്ക് സമീപമുള്ള എസ്‌എംആര്‍ ലിയാന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് സെക്സ് മാഫിയയിൽപെട്ട അഞ്ച് പേരെ പാണ്ഡേശ്വര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീന, ഭര്‍ത്താവ് സിദ്ദിഖ്, ഐഷാമ്മ എന്നിവരുടെ പേരുവിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. മറ്റ് രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടങ്കിലും തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പൊലീസ് ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല .

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്സ് റാക്കറ്റുമായി ബന്ധമുള്ള മലയാളിയായ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ ഒളിവിലാണെന്നും ഇവരെ വൈകാതെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം 17 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയതിൽ ചില വ്യവസായികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.
കോളേജ് പ്രിന്‍സിപ്പാളിന്റെ കൃത്യമായ നീക്കങ്ങള്‍ ആണ് സെക്‌സ് റാക്കറ്റിനെ വലയിലാക്കാന്‍ പൊലീസിന് ഏറെ സഹായകരമായത്. ഇരയായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നുവെന്ന് പരാതിപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനെ സമീപിച്ചു. അദ്ദേഹം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു.
കൗണ്‍സിലിങ്ങിന് ശേഷം ഇരകള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടര്‍ന്നാണ് അത്താവറിലെ വാടകവീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയത്. സഹപാഠി വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് വിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞു. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോളജ് പ്രിന്‍സിപലിനെ അറിയിച്ചതിനെ തുടര്‍ന്ന് റാക്കറ്റിന്റെ ഭാഗമായി തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു.എന്നാല്‍ സഹകരിക്കാന്‍ വിസമ്മതിച്ചാല്‍ തന്റെ ചില വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി.
കാസര്‍കോട്ട് നിന്നടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവരുടെ ഇടപാടുകാർ; ആയിരുന്നു. കേരളത്തില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇടപാടുകാര്‍ക്ക് പെൺകുട്ടികളെ എത്തിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്