കോട്ടയത്ത് പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു ; കുമരകത്തും മൂന്നാറിലും പെൺകുട്ടികളെ എത്തിക്കുന്ന ബാംഗ്ലൂർ മോഡൽ പെൺ വാണിഭ സംഘങ്ങൾ ജില്ലയിൽ
ബാലചന്ദ്രൻ
കോട്ടയം: പെൺകുട്ടികളേയും സിനിമാ, സീരിയൽ നടിമാരേയും മണിക്കൂറിനും ദിവസത്തിനും റേറ്റ് പറഞ്ഞ് ഓൺലൈൻ സൈറ്റുകളിൽ പരസ്യം. വിവിധ ഓൺലൈൻ പെൺവാണിഭ ഡേറ്റിംങ് സൈറ്റുകളും, സ്വകാര്യ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് പെൺവാണിഭ സംഘങ്ങൾ സജീവമായിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കോട്ടയം നഗരത്തിലും പരിസര പ്രദേശത്തും തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് നഗരത്തിലെയും പരിസരപ്രദേശത്തെയും ഫൈവ് സ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളും ലോഡ്ജുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തെപ്പറ്റി സൂചന ലഭിച്ചത്.
മാസങ്ങൾക്കു മുൻപ് പെൺകുട്ടികളെ എത്തിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിപ്പ് നടത്തിയ യുവാവിനെ കെ.എസ്.ആർ.ടി .സി ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടിയിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഫോൺ നമ്പർ വഴി നടത്തിയ അന്വേഷണമാണ് രണ്ടു സോഷ്യൽ മീഡിയ ഡേറ്റിംങ് സൈറ്റുകളിലേയ്ക്കു എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൊക്കാൻഡോ എന്ന സോഷ്യൽ മീഡിയ ഡേറ്റിംങ് ആപ്പിലാണ് ആദ്യം എത്തിയത്. കോട്ടയം നഗരത്തിൽ എസ്‌കോർട്ടിനു പെൺകുട്ടികൾ എന്നതായിരുന്നു മറുപടി. ഗൂഗിളിൽ കണ്ട നമ്പരിൽ ഫോൺ വിളിച്ചപ്പോൾ ഒന്നും അറിയില്ല, നിങ്ങൾ ആരാണ് എന്ന രീതിയിലായിരുന്നു മറുപടി. ഫോൺ എടുത്തത് ഒരു പെൺകുട്ടിയും. അൽപ നിമിഷങ്ങൾക്കു ശേഷം, അങ്ങോട്ടു വിളിച്ച നമ്പരിൽ മറ്റൊരു ഫോൺ നമ്പരിൽ നിന്നും വാട്‌സ്ആപ്പ് സന്ദേശം എത്തി.
നിങ്ങൾക്കു വേണ്ടി പെൺകുട്ടികൾ തയ്യാർ.. താല്പര്യമുണ്ടെങ്കിൽ വാട്‌സ്ആപ്പ് കോൾ വിളിക്കു എന്നായിരുന്നു സന്ദേശം. ഈ സന്ദേശം ലഭിച്ചു, ഞങ്ങൾ കണ്ടു എന്ന് ഉറപ്പാക്കിയതിനു പിന്നാലെ ഇത് ഡിലീറ്റ് ചെയ്തു. ഇതോടെ ഞങ്ങൾ ഈ വാട്‌സആപ്പ് കോളിൽ വിളിക്കാൻ തീരുമാനിച്ചു.
യുവ സിനിമാ നടിയുടേയും, നിരവധി കോളേജ് വിദ്യാർത്ഥിനികളുടേയുമടക്കം ചിത്രങ്ങൾ വാട്‌സആപ്പ് വഴി അയച്ചു തന്നു. ഈ പെൺകുട്ടികളെല്ലാം തങ്ങളുടെ കസ്റ്റഡിയിൽ ഉള്ളവരാണെന്നായിരുന്നു ഇവരുടെ വാദം. ഫോട്ടോകൾ കണ്ടു എന്നും, ഇഷ്ടപ്പെട്ടു എന്നും പറഞ്ഞ ഉടൻ തന്നെ ഇവ ഡിലീറ്റ് ചെയ്തു.. 20000 മുതൽ അരലക്ഷം രൂപ വരെയാണ് പെൺകുട്ടികൾക്കുള്ള റേറ്റായി പറഞ്ഞിരുന്നത്. ഒരു മണിക്കൂറിന് 20000 രൂപയും, ഒരു ദിവസത്തേക്ക് അൻപതിനായിരവുമാണ് ഈടാക്കുന്നത്.
പെൺകുട്ടിയെ ഇഷ്ടപ്പെട്ടുവെന്നും നേരിൽകാണാമെന്നും തേർഡ് ഐ ന്യൂസ് ലൈവ് സംഘം പറഞ്ഞു. ഇതിനിടെ അപ്രതീക്ഷിതമായി എന്തോ സംശയം തോന്നിയ സംഘം, വാട്‌സ്ആപ്പ് നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഈ നമ്പരിൽ ഞങ്ങൾ തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല .ഇത്തരത്തിൽ പരസ്യമായി ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ രംഗത്തെത്തുന്നത് കോട്ടയത്ത് ആദ്യമാണ്.നഗരത്തിന്റെ പല ഭാഗങ്ങളിലും ഫ്‌ളാറ്റുകളും വീടുകളും വാടകയ്ക്ക് എടുത്ത് വ്യാപകമായാണ് ഇത്തരം ഇടപാടുകൾ നടക്കുന്നത്