ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസം: ഹോബി സീരിയൽ നടിമാരുടെ തല വെട്ടി നഗ്നചിത്രത്തിൽ ചേർക്കൽ; നഗ്നചിത്രത്തിനൊപ്പം അശ്ലീല ഓഡിയോയും തിരുകി അശ്ലീല സൈറ്റുകളിൽ നിന്നും സൂരജ് സമ്പാദിച്ചത് ലക്ഷങ്ങൾ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസവും ഐടി രംഗത്തെ ചില്ലറ തരികിടകളുമായി സൂരജ് സമ്പാദിച്ചത് ലക്ഷങ്ങൾ. മലയാളത്തിലെ മുൻ നിര സീരിയൽ നടിമാരുടെ തല വെട്ടി അശ്ലീല ചിത്രങ്ങളും വീഡിയോയും നിർമ്മിച്ചാണ് ഈ ഏഴാം ക്ലാസുകാരൻ ലക്ഷങ്ങൾ സമ്പാദിച്ചത്. ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ വട്ടിയൂർക്കാവ് പൊലീസ് നടത്തിയ റെയിഡിലാണ് യുവാവിനെ പിടികൂടിയത്.

തിരുവനന്തപുരം സ്വദേശിയായ സൂരജിന്റെ വീട്ടിൽ നടത്തിയ റെയിഡ് അക്ഷരാർത്ഥത്തിൽ ഹൈടെക് സെല്ലിനെ പോലും ഞെട്ടിക്കുന്നതായി. കമ്പ്യൂട്ടറിന്റെ വിവിധ ഫോൾഡറുകൾ നിറയെ സീരീയൽ താരങ്ങളുടെയും നടിമാരുടെയും ചിത്രങ്ങളും വീഡിയോകളുമായിരുന്നു. ഈ ചിത്രങ്ങളും വീഡിയോകളും എഡിറ്റിങ്ങിലൂടെ തലവെട്ടിക്കയറ്റിയാണ് ഇയാൾ അശ്ലീല സൈറ്റുകൾക്കു വിറ്റിരുന്നത്.

ചലച്ചിത്ര സീരിയൽ നടിമാരുടെ ചിത്രങ്ങളും വീഡിയോയും മോർഫ് ചെയ്ത് അശ്ലീല സംഭാഷണങ്ങൾ കലർത്തി അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുകയായിരുന്നു സൂരജിന്റെ രീതി. കേന്ദ്ര സർക്കാർ അടുത്തിടെ നിരോധിച്ച ചില വെബ്സൈറ്റുകളിൽ അടക്കം സൂരജിന് അക്കൗണ്ട് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സൂരജിന് ഐടി രംഗത്ത് നല്ല അറിവുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.

അശ്ലീല സൈറ്റുകളിൽ നിന്ന് സൂരജിന് പണം കിട്ടിയിരുന്നതായും വ്യക്തമായിട്ടുണ്ട്. മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഒരു നടി ഹൈടെക് സെല്ലിന് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയതും വട്ടിയൂർക്കാവ് പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തതും.

മലയാളം തമിഴ്, തെലുങ്ക്, കന്നഡ സീരിയൽ താരങ്ങളുടെ അശ്ലീല ചിത്രങ്ങളാണ് തലവെട്ടിക്കയറ്റി വിൽപ്പന നടത്തിയിരുന്നത്. ഇയാൾ ലക്ഷങ്ങളാണ് ഇത്തരത്തിൽ സമ്പാദ്യമായി അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്നത്.