
മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ല; സുഹൃത്തുക്കള്‍ വഞ്ചിക്കുകയായിരുന്നു; തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല; സെസി സേവ്യര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
സ്വന്തം ലേഖകന്‍
കൊച്ചി: വ്യാജ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.
കോടതിയില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി സെസി സേവ്യര്‍ എത്തിയെങ്കിലും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമയാതോടെ സിനിമാസ്‌റ്റൈലില്‍ മുങ്ങുകയായിരുന്നു. ഐ പി സി 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നിവ ഉള്‍പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നോര്‍ത് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ എല്‍ ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്ബര്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. സെസിക്കെതിരെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ നോര്‍ത് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്.
സിവില്‍ കേസുകളില്‍ അടക്കം കോടതിക്ക് നേരിട്ട് പോകാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ അഭിഭാഷക കമീഷനെ നിയോഗിക്കാറുണ്ട്. ഈ രീതിയില്‍ സെസി സേവ്യര്‍ പല കേസുകളിലും ഹാജരായിട്ടുണ്ട്. ഇതോടൊപ്പം ലീഗല്‍ സെര്‍വീസ് അതോറിറ്റിയിലും പ്രവര്‍ത്തിച്ചതായി പറയുന്നു.
ബിരുദ സെര്‍ടിഫികറ്റുകള്‍ കൃത്യമായി പരിശോധിക്കാതെ സെസി സേവ്യറിന് അംഗത്വം നല്‍കിയതിന്റെ പേരില്‍ ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ ഭിന്നത രൂക്ഷമാണ്.