Spread the love

സെനഗൽ കോക്കൽ എന്ന ആഫ്രിക്കൻ വനാന്തരങ്ങളിൽ കാണപ്പെടുന്ന ഒരിനം കാക്കയോട് സാദൃശ്യമുള്ള പക്ഷികൾ പാമ്പുകളെ വേട്ടയാടുന്നതിൽ മിടുക്കർ എന്നാണ് പഠനം.ഉഗ്ര വിഷമുള്ള പാമ്പുകളുടെ അതിവേഗതയുള്ള ആക്രമണത്തെ തടയാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഒപ്പം ശക്തമായ ദഹനശേഷിയും.പാമ്പിന്റെ വിഷം ശരീരത്തിൽ കയറിയാലും അതിനെ ഇല്ലാതാക്കാൻ കോക്കലിന്റെ കഴിയും.

video
play-sharp-fill

കോക്കലിന്റെ ഈ വൈദഗ്ദ്ധ്യം അതിജീവനത്തിനുള്ള പ്രത്യേക കഴിവായിട്ടാണ് ശാസ്ത്രലോകം കാണുന്നത്. കൂക്കു കുടുംബത്തിൽപ്പെട്ട ഈ പക്ഷിക്ക് നീണ്ട വാലും ബലമുള്ള കാലുകളുമുണ്ട്. പറക്കുന്ന കാര്യത്തിൽ അൽപ്പം പിന്നിലാണെങ്കിലും ഇവ നിലത്തെ വേട്ടക്കാർ എന്ന നിലയിൽ മിടുക്കന്മാരാണ്. ചെറുപ്രാണികൾ, മുട്ടകൾ, ഉരഗങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം.

പതിയിരുന്ന് ബലമുള്ള കാലുകൾ ഉപയോഗിച്ച് ഇരയെ കീഴ്പ്പെടുത്തിയാണ് കോക്കൽ വേട്ടയാടുന്നത്. നേർക്കുനേർ പോരാട്ടത്തിൽ കോക്കലിനാണ് മേൽക്കൈ. പാമ്പിനെ പിന്നിൽ നിന്ന് പറന്നെത്തിയാണ് കോക്കലുകൾ ആക്രമിക്കുന്നത്. പാമ്പ് തിരിച്ച് ആക്രമിക്കും മുമ്പ് അതിനെ വേഗത്തിൽ കൊത്തി വിഴുങ്ങാൻ കോക്കലുകൾ ശ്രമിക്കും. പാമ്പിന്റെ വിഷം ശരീരത്തിൽ ചെന്നാലും അവയുടെ ദഹനവ്യവസ്ഥ വിഷത്തെ ഇല്ലാതാക്കും. കൂടാതെ കോക്കലിന്റെ വയറ്റിലെ കട്ടിയുള്ള ആവരണവും പാമ്പിൻ വിഷത്തിൽ നിന്ന് സംരക്ഷണം നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group