video
play-sharp-fill
കരുതല്‍ സ്പര്‍ശം; ശില്പശാല ശനിയാഴ്ച

കരുതല്‍ സ്പര്‍ശം; ശില്പശാല ശനിയാഴ്ച

സ്വന്തം ലേഖകൻ

കോട്ടയം : വനിതാ ശിശുവികസന വകുപ്പ്  നടപ്പാക്കുന്ന ‘കരുതല്‍ സ്പര്‍ശം കൈ കോര്‍ക്കാം കുട്ടികള്‍ക്കായി’ എന്ന പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച ശില്പശാല  നടത്തും. റെസ്പോള്‍സിബില്‍ പേരന്‍റിംഗ് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ് അധ്യക്ഷത വഹിക്കും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഷീജ എസ്. രാജു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ലിസമ്മ ബേബി, അനിതാ രാജു, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സി.എന്‍ സത്യനേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടിന്‍റു ടോംസ്  കെ തുടങ്ങിയവര്‍ സംസാരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി. എന്‍ ശ്രീദേവി സ്വാഗതവും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ബിനോയ് വി. ജെ നന്ദിയും പറയും. തുടര്‍ന്ന് കുട്ടികളുടെ അവകാശ സംരക്ഷണം സംബന്ധിച്ച് എസ്.ആര്‍ രാജീവ് ഉത്തരവാദിത്ത രക്ഷാകര്‍തൃത്വം സംബന്ധിച്ച് ഡോ. സിസി ജോസ്, കുട്ടികളില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് രാജേഷ് പി. കെ എന്നിവര്‍ ക്ലാസെടുക്കും.