അനധികൃത വിദേശമദ്യ വിൽപ്പന മുണ്ടക്കയത്ത് യുവാവ് എക്സൈസിൻ്റെ പിടിയിൽ

Spread the love

മുണ്ടക്കയം  : വീട്ടിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. മുണ്ടക്കയം ഈസ്റ്റ് പെരുവന്താനം പഞ്ചായത്തിലെ പാലൂര്‍ക്കാവ് പൈങ്കുഴി കല്ലുപുറത്ത് അഭിജിത്ത് രാജു(34)നെയാണ് 23ലിറ്റര്‍ വിദേശമദ്യവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സജിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

video
play-sharp-fill

ദീര്‍ഘനാളായി അനധികൃത വിദേശദമദ്യ വില്‍പ്പന നടത്തി വരികയായിരുന്നെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും വിദേശ മദ്യം പിടികൂടിയത്.

പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സബിന്‍, പ്രിവന്റീവ് ഓഫീസര്‍ ബി.ബിജുമോന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ,ഷിജുദാസ്,നദീര്‍,വിനോദ്, ഷിബിന്‍ ,എന്‍സി.ജയരാജ്, കെ.സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group