Spread the love

കൊച്ചി: ലൈംഗിക ആരോപണത്തെ തുടർന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് സ്‌സ്പെൻഷനിലായ എംഎല്‍എ രാഹുല്‍ മാംങ്കൂട്ടത്തിലിനെ പിന്തുണച്ച്‌ നടി സീമ ജി.നായർ വീണ്ടും രംഗത്ത്.

video
play-sharp-fill

കുറ്റം തെളിയിക്കപ്പെടുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് സീമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പൊതുജനങ്ങളുടെ തിടുക്കത്തിലുള്ള വിധിന്യായത്തെ താരം വിമർശിക്കുകയും ചെയ്തു.

സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുല്‍ നിയമസഭയില്‍ എത്തിയതിനെ തുടർന്നായിരുന്നു നടിയുടെ പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വരുമോ ,വരില്ല ,വരില്ലേ ,വരാതിരിക്കില്ല ,വരുമായിരിക്കും ,വന്നു .. ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ ..രാഹുലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങള്‍ നിരപരാധി ആണ്‌ . ഇപ്പോള്‍ നിലവില്‍ ഒരു പാർട്ടിയിലും അംഗമല്ലാത്തതുകൊണ്ട് ,പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട് ,ആരെയും ധിക്കരിച്ചു എന്ന് പറയാൻ ആകില്ല .. സ്വതന്ത്രൻ ആയതുകൊണ്ട് ,സ്വന്തമായി തീരുമാനമെടുക്കാം’ സീമജി നായർ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.