
ജോർജ്കുട്ടിയെയും കുടുംബത്തെയും ക്രൂരമായി ആക്രമിച്ച് ഒന്നാം ദൃശ്യത്തിലെ ആ പൊലീസുകാരൻ സഹദേവൻ എവിടെ..! കേരള പൊലീസിന്റെ അച്ചടക്കം ചൂണ്ടിക്കാട്ടുന്നു സഹദേവൻ; സത്യം ചൂണ്ടിക്കാട്ടിയ സഹദേവൻ പോയത് ഇതുവഴി തന്നെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്തെ പൊലീസിനെയും നിയമവാഴ്ചയെയും അക്ഷരാർത്ഥത്തിൽ വെല്ലുവിളിക്കുന്ന ഒരു സിനിമയായിരുന്നു ദൃശ്യത്തിന്റെ ഒന്നാം ഭാഗം. ഇതിന്റെ നാലിരട്ടി പ്രഹര ശേഷിയോടെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ ഓൺ ലൈൻ പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുന്നത്. ഏറെ ചോദ്യങ്ങൾ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ടെങ്കിലും, ഏറ്റവും ഒടുവിൽ ഉയരുന്ന ചോദ്യം എന്നത് ആദ്യത്തെ ദൃശ്യം സിനിമയിലുണ്ടായിരുന്ന വില്ലൻ കഥാപാത്രമായ സഹദേവൻ എന്ന പൊലീസുകാരന്റെ അസാന്നിധ്യമാണ്. പൊലീസ് സേനയുടെ ഗ്രൂപ്പുകളിൽ സിനിമയുമായി ബന്ധപ്പെട്ട് ഒരു വൈറൽ കുറിപ്പ് പ്രചരിക്കുന്നുണ്ട്. ആ കുറിപ്പ് ഇങ്ങനെ ..
ദൃശ്യം 2 ഉം സഹദേവനും കാലിക യാഥാർത്ഥ്യങ്ങളും ??????
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യം 2 ഇന്ന് കണ്ടു. ഈ സിനിമയിൽ പോലിസുകാരൻ സഹദേവൻ എവിടെ എന്നായിരുന്നു ഞാൻ നോക്കിയത്.
തെറ്റിയില്ല പിന്നാലെ വരുന്നു അന്നത്തെ സംഭവത്തിന് തുടർച്ചയായി സഹദേവനെ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് പിരിച്ചുവിട്ടെന്ന് ‘
നമുക്ക് ദൃശ്യം സിനിമ ഒന്ന് ഓർത്തു നോക്കാം, എന്തായിരുന്നു സഹദേവൻ ചെയ്ത തെറ്റ് ‘ യഥാർത്ഥത്തിൽ സത്യത്തിനായി നിലകൊള്ളുകയും അത് തെളിയിക്കാനായി പരിശ്രമിക്കുകയും ചെയ്തതാണോ ‘
ഒരു തരത്തിൽ നോക്കിയാൽ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയുടെ പരിഛേദമാണ് ദൃശ്യം സിനിമ. പ്രായോഗികതകൾ നോക്കിയാൽ ഒരുപാട് അബദ്ധങ്ങൾ ഈ സിനിമയിൽ കാണാം.
നമ്മുടെ വിഷയം സഹദേവനാണ് ‘ യഥാർത്ഥത്തിൽ വരുണിന്റെ മിസ്സിങ്ങിന് പിറകിൽ ജോർജ്കുട്ടിയാണെന്ന് സഹദേവനറിയാം, അത് ഊഹമല്ല’ വരുണിന്റെ വാഹനവുമായി പോകുന്ന ജോർജു കുട്ടിയെ ഇയാൾ നേരിട്ട് കണ്ടതാണ്.
പോലിസുകാരുടെ ഭാഷയിൽ പറഞ്ഞാൽ പ്രതി ജോർജ്കുട്ടിയാണെന്ന ഉത്തമ വിശ്വാസത്തിൽ അത് തെളിയിക്കാനായി കുറച്ച് റൂഡായി പെരുമാറേണ്ടി വരുന്നു’ ജോർജ്കുട്ടിയും കുടുംബവും നുണയാണ് പറയുന്നതെന്ന ( ജനങ്ങൾക്കും അറിയാം ) 100 % ഉറപ്പിലാണ് അയാളുടെ ഓരോ നീക്കവും,
ആ കുട്ടിയെ തല്ലുന്നതൊഴിച്ചാൽ കേസന്വേഷണത്തിൽ തെറ്റുപറയാനാകില്ല.
തികഞ്ഞ ആത്മാർത്ഥത കേസിൽ കാണിച്ച സഹദേവൻ ഇന്ന് സർവ്വീസിലില്ല’
ഇയാൾ സത്യം തെളിയിക്കാനാണ് ശ്രമിക്കുന്നതെങ്കിലും ജനം അത് തിരിച്ചറിഞ്ഞോ അല്ലാതെയോ വില്ലനായി കണ്ട് അയാളെ വെറുക്കുന്നു ‘
സത്യത്തിൽ പോലിസുകാരുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ആത്യന്തികമായി ജനനന്മയും സത്യത്തിനും വേണ്ടിയാണെന്ന യാഥാർത്ഥ്യം മനസിലാക്കാതെ ജനങ്ങൾ പോലിസുകാരെ വില്ലന്മാരായി കാണുന്നു ‘
ജിത്തു ജോസഫ് മനസിൽ പോലും വിചാരിച്ചില്ലേലും ഈ സിനിമ ഞങ്ങളെപ്പോലുള്ള പോലിസുകാർക്ക് പരോക്ഷമായി നൽകുന്ന സന്ദേശം ഇത് ആണെന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റുപറയാനാകില്ല