Spread the love

 

തൃശൂർ: കൊടുങ്ങല്ലൂർ പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ ലോറിക്ക് പിന്നിൽ സ്‌കൂട്ടറടിച്ച് വിദ്യാർത്ഥി മരിച്ചു. കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അൻസറിൻ്റെ മകൻ അഫ്‌നാൻ റോഷൻ (16) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി നസ്മലിന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അഞ്ചങ്ങാടി സ്കൂളിന് മുന്നിലായിരുന്നു അപകടം.

video
play-sharp-fill

 

ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഫ്‌നാന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പെരിഞ്ഞനം ആർ.എം. ഹൈസ്‌കൂളിലെ പ്ലസ് ടു വി.എച്ച്.എസ്.ഐ. വിദ്യാർത്ഥിയാണ് അഫ്നാൻ റോഷൻ.