ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ നിന്നും ആദ്യം പുക; പിന്നാലെ വാഹനം കത്തി നശിച്ചു; തീയണച്ചത് ഫയർഫോഴ്സ് എത്തി

Spread the love

തൃശ്ശൂർ: ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു.

video
play-sharp-fill

ഷോർണൂർ തൃശ്ശൂർ സംസ്ഥാനപാതയില്‍ രാവിലെ ആറുമണിയോടെയാണ് ആക്ടീവ സ്കൂട്ടർ അപകടത്തില്‍പ്പെട്ടത്.
ആലിൻചുവട് ചുനങ്ങാട് സുബ്രഹ്മണ്യന്റെ വാഹനമാണ് അഗ്നിക്ക് ഇരയായത്.

ഷോർണൂർ ഭാഗത്തുനിന്നും ചെറുതുരുത്തി ഭാഗത്തേക്ക് വരികയായിരുന്നു സുബ്രഹ്മണ്യൻ.
യാത്രക്കിടെ വാഹനം ചെറുതുരുത്തിയില്‍ എത്തിയപ്പോള്‍ ആദ്യം സ്കൂട്ടറില്‍ നിന്നും പുക ഉയർന്നു. അപകടം മണത്ത് വണ്ടിയില്‍ നിർത്തി യാത്രക്കാരൻ ഇറങ്ങി മാറിയപ്പോഴേക്കും വാഹനത്തിന് തീ പിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് ഷോർണൂരില്‍ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.