പത്തനംതിട്ടയിൽ അമിതവേഗതയിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം;ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു

Spread the love

പത്തനംതിട്ട: കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു. പത്തനംതിട്ട വലഞ്ചുഴി കീറ്റേത്തു മണ്ണിൽ വീട്ടിൽ പരേതനായ ഹമീദ് റാവുത്തറുടെ മകൻ മുഹമ്മദ് സാലി. എച്ച്(65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മേലെ വെട്ടിപ്രം റിംഗ് റോഡിലാണ് അപകടം.

video
play-sharp-fill

അമിതവേഗതയിലെത്തിയ കാർ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് സാലി ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.

സൈനബ ബീവിയാണ് ഭാര്യ. മക്കൾ: ഷെമീല സാലി, ഫൈസൽ സാലി, ജസീല സാലി. മരുമക്കൾ: സന്തോഷ്, നിഷാജ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group