
കോഴിക്കോട്: ബോംബ് നിര്‍മാണത്തിനിടെ തന്റെ കൈക്ക് പരിക്കേറ്റെന്ന രീതിയിലുള്ള സിപിഎം പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ആര്‍എംപി നേതാവും കെ.കെ രമയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ആര്‍.റിജു.
സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരായി വ്യാപകമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പടക്കം പൊട്ടിക്കുന്നതിനിടെയാണ് തനിക്ക് പരിക്കേറ്റതെന്നും റിജു ഫേസ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തി. ബോംബ് നിര്‍മാണത്തിനിടെ കൈക്ക് പരിക്കേറ്റെന്നാണ് സിപിഎം പ്രചാരണം നടത്തുന്നതെന്നും കള്ളം പ്രചരിപ്പിക്കുന്നത് തുടര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്നും റിജു കൂട്ടിച്ചേര്‍ത്തു.
വടകരയില്‍ ബോംബ് നിര്‍മാണത്തിനിടെ കെ.കെ രമയുടെ പി എ റിജുവിന്റെ കൈപ്പത്തി അറ്റുവീണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇന്ന് രാവിലെ മുതലാണ് വ്യാപകമായത്. സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ജയിന്‍രാജ് അടക്കമുള്ളവരാണ് പ്രചാരണം കൊഴുപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, വിഷു ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രി വീട്ടില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ചെറിയ അപകടം പറ്റി കൈക്ക് പരിക്കേറ്റതെന്നാണ് റിജുവിന്റെ വിശദീകരണം.







