video
play-sharp-fill

സ്‌കോഡ ആരാധകർക്ക് സന്തോഷിക്കാം…എസ്.യു.വി വിഷൻ ഐ.എൻ കൺസ്പ്റ്റ് മോഡൽ അവതരിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : സ്‌കോഡ ആരാധകർക്ക് സന്തോഷിക്കാം.സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കോംപാക്ട് എസ് യുവി വിഷൻ ഐ.എൻ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചു. സ്‌കോഡ ഓട്ടോ, ഫോക്‌സ് വാഗൻ ഇന്ത്യ ലിമിറ്റഡ് സഹകമ്പനികളുടെ നാലു മോഡലുകളുമാണ് അവതരിപ്പിച്ചത്.

സ്‌കോഡയുടെ MQB AOIN പ്ലാറ്റ്‌ഫോമിൽ .മിഡ് സൈസ് ഫാമിലി എസ്‌യുവിയായാണ് വിഷൻ ഇൻ എത്തുന്നത്. 148 ബി.എച്ച്.പി പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടിഎസ്‌ഐ ടർബോ പെട്രോൾ എഞ്ചിനുമാണ് കരുത്തേകുക. ആറ് സ്പീഡ് മാനുവൽ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്‌സും ഇതിൽ നൽകും. 4256 എംഎം നീളവും 2671 എംഎം വീൽബേസും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, ബ്ലാക്ക് ബിപില്ലർ, വീതി കുറഞ്ഞ റിയർവ്യു മിറർ, ക്രോം ഫ്രെയിമുകളുള്ള വിൻഡോ, ക്രോം റൂഫ് റെയിൽ, 19 ഇഞ്ച് അലോയി വീലുകൾ എന്നിവയാണ് വശങ്ങളിലെ കാഴ്ച. ഡ്യുവൽ ടോൺ ബമ്പറും, എൽഇഡി ലൈറ്റ് സ്ട്രിപ്പ്, നേർത്ത ടെയ്ൽ ലാമ്പ എന്നിവയാണ് കാറിന് പിൻഭാഗത്തെ മറ്റ് പ്രത്യേകതകൾ.

Tags :