play-sharp-fill
ബന്ധു നിയമനം : മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു

ബന്ധു നിയമനം : മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു. ബന്ധുവായ കെടി അദീപിന് അനധികൃതമായി നിയമനം നൽകിയെന്ന ആരോപണത്തിലാണ് ലോകായുക്തയുടെ നോട്ടീസ്. ന്യൂനപക്ഷ വികസന കോർപ്പറേഷൻ ഡയറക്ടറായിട്ടാണ് കെ ടി അദീപിനെ നിയമിച്ചത്. പ്രാഥമിക അന്വേഷണത്തിൻറെ ഭാഗമായിട്ടാണ് ജലീലിന് ലേകായുക്ത നോട്ടീസ് അയച്ചത്.


മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് നോട്ടീസ്. ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി മന്ത്രി ചട്ടങ്ങൾ ഭേദഗതി ചെയ്‌തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച്, മന്ത്രി തന്നെ മറുപടി നൽകേണ്ടതുകൊണ്ടാണ് പ്രാഥമിക വാദം കേൾക്കാൻ മന്ത്രി കെടി ജലീലിനും മറ്റ് എതിർകക്ഷികൾക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ബാബു മാത്യു ജോസഫും ഉത്തരവിട്ടത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 30 ന് തുടർ വിചാരണയ്ക്കായി പരാതി മാറ്റിവച്ചു. ഹർജികാരന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സർക്കാരിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരും ലോകായുക്തയ്ക്ക് മുന്നിൽ ഹാജരായി.