play-sharp-fill
കൊല്ലത്ത് പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കൊല്ലത്ത് പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

 

സ്വന്തം ലേഖകൻ

കൊല്ലം പുനലൂർ മുത്തുക്കുഴി പ്ലാത്തറ പുത്തൻവീട്ടിൽ അജയകുമാർ ആണ് മരിച്ചത്. വീട് ജപ്തി ചെയ്യാൻ ബാങ്ക് നോട്ടീസ് പതിച്ചതിന്റെ വിഷമത്തിലാണ് ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു . നിയമപരമായ നടപടി മാത്രമാണ് ചെയ്തതതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം .


പ്രവാസിയായിരുന്ന അജയകുമാർ 2016 ൽ പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വീടുവയ്ക്കാനായി നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു . ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് നാട്ടിലെത്തിയ അജയകുമാറിന്റെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതിനെ തുടർന്ന്, ബാങ്ക് അധികൃതർ ജപ്തി നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ബാങ്ക് നടപടികളിൽ അജയകുമാർ അസ്വസ്ഥനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group