കൽപ്പറ്റ:വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍ കേളു.വാളാട് ഗവ ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാലു കോടിയുടെ അടിസ്ഥാന സൗകര്യങ്ങളാണ് വാളാട് സ്‌കൂളിനായി സര്‍ക്കാര്‍ അനുവദിച്ചത്. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ പരിസരം ശുചീകരണം, ക്ലാസ്സ് റൂം പരിശോധന, അടുക്കള ശുചീകരണം, കുടിവെള്ളം ശുചീകരണം, വൈദ്യുതി ഉറപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തികളില്‍ പി. ടി.എയുടെ പിന്തുണയും കൂട്ടായ സംഘാടനവും ആവശ്യമാണ് . പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാസ്‌കൂളുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. മികച്ച ക്ലാസ് മുറികള്‍, പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠ പുസ്തകം ഒരു മാസം മുന്‍പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ അധ്യാപകരും പിടിഎയുംകൂടുതല്‍ ശ്രദ്ധ നല്‍കണം. പുതിയ തലത്തിലേക്ക് കുട്ടികള്‍ കടക്കുമ്പോള്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ ഗൗരവപൂര്‍വ്വംകൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷയായ പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി രാജീവന്‍ പുതിയേടത്ത്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് യു. ബീഗം മഹജബീന്‍, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, പിടിഎ പ്രസിഡന്റ് അസീസ് വാളാട്, മുന്‍ പി.ടി.എ പ്രസിഡന്റ് റ്റി.റ്റി ജോസഫ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.