സ്കൂളിൽ ആർ‌എസ്‌എസിന്റെ ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതാണെന്ന വിശദീകരണവുമായി അധികൃതര്‍

Spread the love

മലപ്പുറം:  തിരൂരില്‍ സ്കൂളില്‍ ആർ‌എസ്‌എസിന്റെ ഗണഗീതം പാടി കുട്ടികള്‍. മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്‌എംഎച്ച്‌ സ്കൂളിലാണ്  കുട്ടികള്‍ ഗണഗീതം പാടിയത്. സ്വാതന്ത്ര്യദിനത്തിലായിരുന്നു കുട്ടികൾ ആർഎസ്എസിന്റെ ഗണഗീതം പാടിയത്.

video
play-sharp-fill

എന്നാൽ പാട്ട്  കുട്ടികള്‍ തിരഞ്ഞെടുത്ത്   പാടിയതാണെന്നും അവരുടെ പാട്ടുകള്‍ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നും സ്കൂള്‍ അധികൃതർ പറഞ്ഞു. അബദ്ധം പറ്റിയതാണെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ സ്കൂളില്‍ ഡിവെെഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു.