
സംസ്ഥാന സ്‌കൂൾ കായികമേള: തുടർച്ചയായി മൂന്നാം തവണയും കായിക കിരീടം ഉയർത്തി പാലക്കാട്; സ്‌കൂളുകളിൽ കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ് ഒന്നാമത്
സ്വന്തം ലേഖകൻ
തൃശൂർ : സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പാലക്കാടിന് ഹാട്രിക് കിരീടം. 231 പോയിന്റുമായാണ് പാലക്കാട് തുടർച്ചയായി മൂന്നാം തവണയും കിരീടം നേടിയത്. രണ്ടാമതുള്ള മലപ്പുറത്തിന് 147 പോയിന്റാണുള്ളത്.
യഥാക്രമം എറണാകുളം (87), കോഴിക്കോട് (73), തിരുവനന്തപുരം (57) എന്നിങ്ങനെയാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ജില്ലകളുടെ പോയിന്റ് നില.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ പട്ടികയിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ് ആണ് ഒന്നാമത്. മികച്ച പ്രകടനവുമായി കോതമംഗലം മാർബേസിൽ രണ്ടാമതെത്തി.
അഞ്ച് സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമായി 57 പോയിൻ്റാണ് ഐഡിയൽ നേടിയത്. നാല് സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവുമാണ് മാർബേസിൽ നേടിയത്.
Third Eye News Live
0