
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കും, എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നൽകിയ ശേഷം ; പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ എത്തുന്നത് എന്ന്?; നിർണായക തീരുമാനവുമായി ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ
കോട്ടയം : എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കിയ ശേഷം മാത്രം സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴത്തെ തീരുമാനമനുസരിച്ച് പുതിയ അധ്യയനവര്‍ഷം ജൂണില്‍ ആരംഭിക്കുമെങ്കിലും ക്ലാസുകള്‍ ഓണ്‍ലൈനില്‍ തന്നെ ആയിരിക്കും.
ഹൈസ്‌കൂള്‍ ക്ളാസുകള്‍ ഈ മാസം അവസാനത്തോടെ ഓണ്‍ലൈനായി ആരംഭിക്കും.
ഏകദേശം 33 ലക്ഷം കുട്ടികളാണ് ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നത്.
വാക്സിന്‍ നല്‍കാതെ കുട്ടികളെ കൂട്ടം കൂടാന്‍ അനുവദിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്.
നിലവില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് കേരളത്തില്‍ വാക്സീന്‍ നല്‍കുന്നത്.
18-45 പ്രായക്കാര്‍ക്ക് നല്‍കാനായി കേരളം നല്‍കിയിട്ടുള്ള ഓര്‍ഡര്‍ പ്രകാരം വാക്സിന്‍ എത്തിത്തുടങ്ങാന്‍ ജൂലൈ ആകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പതിനെട്ട് വയസില്‍ താഴെയുള്ളവരുടെ വാക്സിനേഷന്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.