സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; കോട്ടയമടക്കം നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു; മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കണ്ണൂരിനും കോട്ടയത്തിനും പിന്നാലെ കാസര്‍കോടും, പത്തനംതിട്ടയും അവധി പ്രഖ്യാപിക്കുകയായിരുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ആദ്യം തന്നെ കണ്ണൂരാണ് അവധി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കോട്ടയം കളക്ടറും അവധി പ്രഖ്യാപിക്കുകയായിരുന്നു.

മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.