സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായി വില്‍പ്പന ; യു പി സ്വദേശി പിടിയില്‍ ; പിടികൂടിയത് 79 കഞ്ചാവ് മിഠായികൾ

സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായി വില്‍പ്പന ; യു പി സ്വദേശി പിടിയില്‍ ; പിടികൂടിയത് 79 കഞ്ചാവ് മിഠായികൾ

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് വില്‍പ്പനക്ക് കൊണ്ടുവന്ന അര കിലോ കഞ്ചാവ് മിഠായി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യു പി സ്വദേശി രാജു സോന്‍ങ്കറിനെ(43) സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായാണ് അറസ്റ്റ് ചെയ്തത്.

79 കഞ്ചാവ് മിഠായികളാണ് പിടികൂടിയത്. ഇയാള്‍ വന്ന സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജീഷിന്റെ നിര്‍ദേശാനുസരണം എസ് ഐ ബൈജു കെ സി, സിപിഒ വിനീത്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ അഭീഷ് ആന്റണി, അനില്‍ കുമാര്‍, വിപിന്‍ ദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.