”സിഐ വിജയൻ കടന്നുപിടിച്ചപ്പോള്‍ മറിയം റഷീദ എതിര്‍ത്തത് ചാരക്കേസിലെത്തി” ; ഐ എസ് ആർ ഒ ചാരക്കേസ് കെട്ടിചമച്ചത്; കേസ് സിഐ ആയിരുന്ന എസ് വിജയൻ്റെ സൃഷ്ടി; നമ്പി നാരായണന് ക്രൂര മര്‍ദ്ദനമേറ്റെന്നും സിബിഐ കുറ്റപത്രം

”സിഐ വിജയൻ കടന്നുപിടിച്ചപ്പോള്‍ മറിയം റഷീദ എതിര്‍ത്തത് ചാരക്കേസിലെത്തി” ; ഐ എസ് ആർ ഒ ചാരക്കേസ് കെട്ടിചമച്ചത്; കേസ് സിഐ ആയിരുന്ന എസ് വിജയൻ്റെ സൃഷ്ടി; നമ്പി നാരായണന് ക്രൂര മര്‍ദ്ദനമേറ്റെന്നും സിബിഐ കുറ്റപത്രം

സ്വന്തം ലേഖകൻ

രാജ്യത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഐഎസ്‌ആർ ഒ ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന് കണ്ടെത്തല്‍. സി ബി ഐ കുറ്റപത്രത്തിലാണ് കേസ് കെട്ടിച്ചമച്ചെതെന്ന് കണ്ടെത്തിയത്.

സി.ഐയായിരുന്ന എസ് വിജയൻ ആണ് കേസ് കെട്ടിച്ചമച്ചതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. വിജയൻ മറിയം റഷീദയെ കടന്നു പിടിച്ചെന്നും ഇതി മറിയം റഷീദ എതിർത്തതാണ്. ചാരക്കേസിലെത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യായമായി കസ്റ്റഡിയില്‍ വെച്ച്‌ മറിയം റഷീദയെ പീഡിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്.കോടതി വീണ്ടും കസ്റ്റഡി നല്‍കാത്തതിനാല്‍ ചാരക്കേസ് രജിസ്റ്റർ ചെയ്തു.ചാരക്കേസ് വാർത്ത ചോർത്തി നല്‍കിയത് വിജയനെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകരുടെയും മൊഴി.

അതേസമയം കസ്റ്റഡിയില്‍ ക്രൂരമർദനമേറ്റ നമ്പി നാരായണൻ മൃതപ്രായനായെന്ന് ഡോക്ടർ മൊഴി നല്‍കി. നമ്പി നാരായണനെ പ്രതിയാക്കിയത് കമ്മീഷണർ ആർ രാജീവും ആർ.ബി ശ്രീകുമാറും പറഞ്ഞിട്ട് ആണ്. ചാരപ്രവർത്തനം നടത്തിയതിന് തെളിവില്ലെന്നാണ് ഐ.ബി മുൻ അസിസ്റ്റന്റ് ഡയറക്ടർ മൊഴി നല്‍കിയത്.