video
play-sharp-fill
സ്കൂൾ കാന്റീനുകളിൽ  ജങ്ക് ഫുഡുകൾ ഇനി വിൽക്കരുത്  ; നിരോധനവുമായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്

സ്കൂൾ കാന്റീനുകളിൽ  ജങ്ക് ഫുഡുകൾ ഇനി വിൽക്കരുത്  ; നിരോധനവുമായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്

കൊച്ചി : വിദ്യാലയങ്ങളിലെ കാന്റീനുകളിൽ ജങ്ക് ഫുഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇതിനുപുറമെ സ്‌കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡുകളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. കോള, ചിപ്പ്സ്, പാക്കേജ്ഡ് ജ്യൂസ്, ബര്‍ഗര്‍, പിസ, സമൂസ തുടങ്ങിയവയാണ് ജങ്ക് ഫുഡുകളില്‍ ഉള്‍പ്പെടുന്നത്.ജങ്ക് ഫുഡുകളുടെ വില്പന സ്‌കൂള്‍ പരിസരത്ത് വ്യാപകമാകുന്നുണ്ട്. കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ ഈ ഉത്തരവ് നിരോധനം ഡിസംബറില്‍ പ്രാബല്യത്തില്‍ വരും. ജങ്ക് ഫുഡുകള്‍ കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

കൂടാതെ കാന്റീന്‍ നടത്തിപ്പുകാര്‍ ജങ്ക് ഫുഡുകളുടെ പരസ്യം പതിപ്പിക്കരുതെന്നും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന 2019ലെ ഉത്തരവിലുണ്ട്.