
കല്ലമ്പലം: കല്ലമ്പലത്ത് സ്കൂള്‍ ബസ് ക്രെയിനിന് പിന്നില്‍ ഇടിച്ച് അപകടം.
കല്ലമ്പലം നാവായികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്കൂള്‍ ബസ് ഓടിച്ചിരുന്ന ഡ്രൈവർ മരണപ്പെട്ടു. നഗരൂർ സ്വദേശി ഷാജിയാണ് മരിച്ചത്.
നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലാണ് ബസ് ഇടിച്ചത്. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആറ് അധ്യാപകർക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരുക്ക് പറ്റിയ അധ്യാപകരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



