video
play-sharp-fill

കളത്തിപ്പടി ഗിരിദീപം സ്കൂൾ ബസിന്റെ ചില്ല് അടിച്ചു തകർത്തു: തകർത്തത് റോഡരികിൽ പാർക്ക് ചെയ്ത ബസ്

കളത്തിപ്പടി ഗിരിദീപം സ്കൂൾ ബസിന്റെ ചില്ല് അടിച്ചു തകർത്തു: തകർത്തത് റോഡരികിൽ പാർക്ക് ചെയ്ത ബസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിനുനേരെ ആക്രമം. ഗ്ലാസുകൾ കല്ലുകൊണ്ട് ഇടിച്ചുതകർത്തു.
അയർക്കുന്നം ലയൺസ്ക്ലബിന് മുന്നിലാണ് സംവം. വെള്ളിയാഴ്ച ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട് സ്കൂളിന്
അവധിയായിരുന്നതിനാൽ വ്യാഴാഴ്ച വൈകീട്ട് സ്കൂൾവിദ്യാർഥികളെ ഇറക്കിയശേഷം റോഡരികിൽ പാർക്ക് ചെയ്ത സ്കൂൾബസാണ് ആക്രമണത്തിന് ഇരയായത്. ബസ്ഡ്രൈവറും സമീപവാസിയുമായ ജോമോൻ വ്യാഴാഴ്ച രാത്രി 7.30ന്
നോക്കിയപ്പോഴും അക്രമണമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ
പരിശോധനയിലാണ് ബസ് ആക്രമിച്ചവിവരം പുറത്തറിയുന്നത്. ബസിെൻറ മുൻവശത്തെ ഗ്ലാസ് കല്ലുകൊണ്ട് ഇടിച്ചുതകർത്ത
നിലയിലാണ്. രാത്രിയിൽ സാമൂഹികവിരുദ്ധർ ആക്രമിച്ചതാണെന്നും സംശയമുണ്ട്. സ്കൂൾ അധികൃതർ അയർക്കുന്നം പൊലീസിൽ പരാതി നൽകി.