പത്താം ക്ലാസുകാര്‍ക്ക് സൗദിയില്‍ ജോലി അവസരം; നൂറോളം ഒഴിവുകള്‍ ; കേരള സര്‍ക്കാര്‍ മുഖേന സൗജന്യ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

സ്വന്തം ലേഖകൻ

കേരള സര്‍ക്കാരിന് കീഴില്‍ ഒഡാപെക് വഴി സൗദി അറേബ്യയില്‍ ജോലി നേടാന്‍ അവസരം. സൗദിയിലെ വെയര്‍ഹൗസ് മേഖലയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള ഗവണ്‍മെന്റ് നേരിട്ട് നടത്തുന്ന സൗജന്യ റിക്രൂട്ട്‌മെന്റാണിത്.

തസ്തിക& ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്വകാര്യ കമ്പനിയിലേക്ക് വെയര്‍ഹൗസ് അസോസിയേറ്റ്‌സായിട്ടാണ് നിയമനം. നൂറോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം.

ഇംഗ്ലീഷ് ഭാഷയില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കണം.

കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്.

പ്രായപരിധി

18 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം

ഒന്‍പത് മണിക്കൂര്‍ ജോലിക്ക് 1892 സഊദി റിയാലാണ് വേതനം. (42,000 ഇന്ത്യന്‍ രൂപ). ഭക്ഷണ, താമസ ചെലവുകള്‍ അടക്കമാണിത്. തൊഴിലാളികള്‍ക്ക് പൊതുഅവധികള്‍ക്ക് പുറമെ ആഴ്ച്ചയില്‍ ഒരു ഓഫ് ഉണ്ടായിരിക്കും.

ജോലിയുടെ സ്വഭാവം

കായികാധ്വാനം ആവശ്യമുള്ള ജോലിയാണിത്. പാര്‍സലുകള്‍ എടുത്ത് വെക്കുകയും നീക്കി വെക്കേണ്ടി വരികയുമൊക്കെ വേണം. മാത്രമല്ല ഉല്‍പ്പന്നങ്ങള്‍ അടുക്കിവെക്കുന്നതിനും സ്‌കാന്‍ ചെയ്യുന്നതിനും ഡെലിവറി ചെയ്യുന്നതിനും സ്മാര്‍ട്ട്‌ഫോണ്‍, സ്‌കാനറുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ അറിഞ്ഞിരിക്കണം. പാക്കേജുകള്‍ തയ്യറാക്കാനും, പാക്കിങ്, ട്രക്ക് ഡെലിവറികളിലെ ലോഡിങ്, അണ്‍ലോഡിങ് ജോലികള്‍ ചെയ്യേണ്ടി വരും.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ ഒഡാപെക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുക. ജോലിക്കായി അപേക്ഷിക്കുന്നവര്‍ അവരുടെ സി.വി, പാസ്‌പോര്‍ട്ട് കോപ്പി, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ [email protected] എന്ന ഇ-മെയിലിലേക്ക് 2024 ജൂണ്‍ 2ന് മുമ്പായി അയക്കണം. ഇ-മെയിലിന്റെ സബ്ജക്ട് ലൈനില്‍ ‘Warehouse Associate to KSA’ എന്ന് രേഖപ്പെടുത്തണം.