ഇന്ത്യൻ സമൂഹത്തിന് ആശ്വാസമേകി ഇന്ത്യൻ എംബസി, ഹെൽപ് ലൈൻ നമ്പർ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിന് പരിഹാരം,ഓപൺ ഹൗസിൽ പങ്കെടുത്തത് ഇരുപതിലധികം ഇന്ത്യക്കാർ
മനാമ: ഇന്ത്യൻ ജനതക്ക് ആശ്വാസമേകാനായി ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും പരിഹാരം തേടുകയാണ് ലക്ഷ്യം. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബും എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു.
എംബസിയുടെ 24×7 ഹെൽപ് ലൈൻ മൊബൈൽ നമ്പറായ 39418071 ഉപയോഗിച്ച് ആൾമാറാട്ടം നടത്തി സ്വകാര്യ വിവരങ്ങൾ അഭ്യർഥിക്കുകയും പണം കൈമാറ്റം ആവശ്യപ്പെടുകയും ചെയ്ത് തട്ടിപ്പുകാർ നടത്തിയ വ്യാജ കോളുകൾ സംബന്ധിച്ച് കമ്യൂണിറ്റി അംഗങ്ങൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എംബസി ഉദ്യോഗസ്ഥർ ഈ നമ്പറിൽനിന്ന് ആരെയും വിളിക്കുന്നില്ല. എംബസി പരിസരത്തു നടന്ന യോഗ കർട്ടൻ റൈസർ പരിപാടിയിൽ 60ലധികം അംഗങ്ങൾ സജീവമായി പങ്കെടുത്ത കാര്യവും അറിയിച്ചു. നിരവധിപേരുടെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചതായി അംബാസഡർ അറിയിച്ചു. പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതിൽ ബഹ്റൈൻ സർക്കാറിന്റെയും ഭരണാധികാരികളുടെയും തുടർച്ചയായ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപൺ ഹൗസിൽ 20 ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.