video
play-sharp-fill

വൃശ്ചികം വന്നു വിളിച്ചു..! പ്രമുഖ സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു; മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍

വൃശ്ചികം വന്നു വിളിച്ചു..! പ്രമുഖ സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു; മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാരത് ഭവന്‍ മുന്‍ സെക്രട്ടറിയായിരുന്നു. 2012 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. രണ്ട് കഥാ സമാഹാരങ്ങളും ഏഴ് നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ ജനിച്ചു. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലേയും തുടര്‍ന്നു് പയ്യന്നൂരിലെ കോളജ് വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി. കാസര്‍കോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. കേരള ചലച്ചിത്ര അക്കാദമി അംഗമായി പ്രവര്‍ത്തിച്ചു. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group