
പഹൽഗാമിൽ കൊല്ലപ്പെട്ടവർക്കായി മാനവീയദീപം തെളിച്ചു ആദരം അർപ്പിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കുമരകം: പഹൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി മതഭീകരതക്കെതിരെ
മതമാലികവാദികൾക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനവികതയുടെ സന്ദേശം ഉയർത്തി കുമരകം ചന്തകവലയിൽ മാനവീയദീപം തെളിച്ചു. മാനവീയദീപം തെളിക്കൽ കുമരകം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് വി.കെ ജോഷി ഉദ്ഘാടനം ചെയ്തു. പരിഷത്ത്
ജില്ലാ കമ്മറ്റി അംഗം
മഹേഷ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
പി.ഐ ഏബ്രഹാം, വി സി അഭിലാഷ്, പരിഷത്ത് മുൻ സംസ്ഥാന ജനറൽസെക്രട്ടറി ജോജി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടുമ്മേൽ, ജില്ലാ കമ്മറ്റിഅംഗം മധു ഡി, മേഖലാ സെക്രട്ടറി എസ് ഡി പ്രേംജി, പി. എൻ ശ്രീദേവി എന്നിവർ ആദരം ആർപ്പിച്ച് സംസാരിച്ചു. യോഗത്തിന്
യൂണിറ്റ് സെക്രട്ടറി പി. റ്റി അനീഷ് സ്വാഗതവും
യൂണിറ്റ് പ്രസിഡൻ്റ് കെ.കെ സുനിൽകുമാർ നന്ദിയും പറഞ്ഞു.
Third Eye News Live
0