പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി : പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിം വിരോധം കൊണ്ട്
സ്വന്തം ലേഖകൻ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിം വിരോധം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആയ ശേഷവും മോദി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് വളരെ മോശമാണെന്നും തരൂർ വിമർശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം ഇനിയും ശക്തമാകും . രാജ്യത്ത് ജനകീയ പ്രതിഷേധം ശക്തമായതോടെ എൻആർസി നടപ്പാക്കാൻ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്നും തരൂർ പറഞ്ഞു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുൽ സമരത്തിനില്ലെങ്കിലും പ്രിയങ്കയടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുന്നിലുണ്ടെന്നും എം പി കൂട്ടിച്ചേർത്തു .
Third Eye News Live
0