സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസ് ; ജയിലില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു

Spread the love

ചെന്നൈ: വകുപ്പില്ലാ മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു. 2023 ജൂണ്‍ 13ന് ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജി സ്റ്റാലിൻ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു.

2013-14ല്‍ എഐഡിഎംകെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എൻജിനീയർ തസ്‌തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണു സെന്തില്‍ ബാലാജിക്കെതിരായ കേസ്.

 

കേസുമായി ബന്ധപ്പെട്ട് സെന്തില്‍ ബാലാജി മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. സ്റ്റാലിൻ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു സെന്തില്‍. നിലവില്‍ പുഴല്‍ സെൻട്രല്‍ ജയിലില്‍ കഴിയുകയാണ് സെന്തില്‍ ബാലാജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group