ചങ്ങനാശ്ശേരി വാലടി പഴൂർ കുടുംബ ക്ഷേത്രത്തിൽ അഗ്നിബാധ ; ക്ഷേത്രത്തിൻ്റെ മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചു

Spread the love

 

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി വാലടി പഴൂർ കുടുംബ ക്ഷേത്രത്തിൽ തീപ്പിടുത്തം. വൈകിട്ട് 6.30 ഓടെ ക്ഷേത്രത്തിന് ഉള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് നാട്ടുകാരാണ് കണ്ടത്. മാസപൂജയുള്ള ക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. നീലം പേരൂർ പഞ്ചായത്ത് എട്ടാം വാർഡ് പഴൂർ മണിലാൽ പണിക്കരുടെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം.

video
play-sharp-fill

 

ചങ്ങനാശ്ശേരി ഫയർ ഫോഴ്സും, വാർഡ് മെമ്പർ ശോഭന രാധാകൃഷ്ണൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഒരു മണിക്കൂറോളം സമയം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടുത്തത്തിൽ ക്ഷേത്രത്തിൻ്റെ മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചു. .