
സര്‍ക്കാര്‍ വാഹനങ്ങളിലെ ഫ്‌ളാഷ് ലൈറ്റുകള്‍ക്ക് പിടിവീഴും; മോഡിഫിക്കേഷന്‍ വരുത്തുന്ന യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർക്കാർ വാഹനങ്ങളിലെ എൽഇഡി, ഫ്ളാഷ് ലൈറ്റുകൾ പിടിക്കാൻ നിർദേശം. ഹൈക്കോടതി ഉത്തരവ് പ്രകാരം സർക്കാർ വാഹനങ്ങളിൽ നിയമവിരുദ്ധമായി പിടിപ്പിച്ചിരിക്കുന്ന എൽഇഡി, ഫ്ളാഷ് ലൈറ്റുകൾ പിടികൂടി പിഴ ചുമത്താൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി.
കഴിഞ്ഞദിവസമാണ് സർക്കാർ വാഹനങ്ങളിലായാലും നിയമവിരുദ്ധമായി എൽഇഡി, ഫ്ളാഷ് ലൈറ്റുകൾ
ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതനുസരിച്ചാണ് സർക്കാർ വാഹനങ്ങളിലെ ബോണറ്റിൽ പിടിപ്പിച്ചിരിക്കുന്ന എൽഇഡി, ഫ്ളാഷ് ലൈറ്റുകൾ പിടികൂടി പിഴ ചുമത്താൻ ഗതാഗത കമ്മീഷണർ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി വാഹനങ്ങളിലെ എൽഇഡി, ഫ്ളാഷ് ലൈറ്റുകൾ നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങളിൽ എൽഇഡി, ഫ്ളാഷ് ലൈറ്റുകൾ നീക്കം ചെയ്ത് തുടങ്ങിയതായാണ് വിവരം.
റോഡുകളിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതിനിടെ സർക്കാർ വാഹനങ്ങളിലെ എൽഇഡി, ഫ്ളാഷ് ലൈറ്റുകൾ നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങളിൽ എൽഇഡി, ഫ്ളാഷ് ലൈറ്റുകൾ നീക്കം ചെയ്ത് തുടങ്ങിയതായാണ് വിവരം.
ഇതിന് പുറമേ യൂട്യൂബർമാർക്കെതിരെയും നടപടി സ്വീകരിക്കും. വാഹനത്തിൽ മോഡിഫിക്കേഷൻ വരുത്തി യാത്ര ചെയ്യുന്ന യൂട്യൂബർമാർക്കെതിരെയും നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്. വാഹനത്തിൽ മോഡിഫിക്കേഷൻ വരുത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.