video
play-sharp-fill

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു.

88 വയസ്സായിരുന്നു. തിരുവനന്തപുരം നന്ദാവനത്തെ വീട്ടിലായിരുന്നു അന്ത്യം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1934 ല്‍ തിരുവനന്തപുരത്താണ് സാറാ തോമസിന്റെ ജനനം. ഇരുപതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്.

‘ജീവിതം എന്ന നദി’ ആണ് ആദ്യനോവല്‍. സാറാ തോമസിന്റെ ‘മുറിപ്പാടുകള്‍’ എന്ന നോവല്‍ പിഎ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി.

സാറാ തോമസിന്റെ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.സംസ്ക്കാരം നാളെ തിരുവനന്തപുരത്ത് പാറ്റൂർ മാർത്തോമ്മ പളളി സെമിത്തേരിയിൽ നടക്കും.