സംസ്കൃത സര്‍വ്വകലാശാലയില്‍ പിഎച്ച്‌.ഡി. പ്രവേശനം, 35 ഒഴിവുകള്‍; ഇപ്പോൾ തന്നെ അപേക്ഷിക്കാം; അവസാന തീയതി ജനുവരി ആറ്

Spread the love

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയില്‍ ഒഴിവുള്ള 35 സീറ്റുകളില്‍ പിഎച്ച്‌.ഡി. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം, സംസ്കൃതം ജനറല്‍, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചർ, ഫിസിക്കല്‍ എഡ്യൂക്കേഷൻ വിഭാഗങ്ങളിലായി ഓപ്പണ്‍ വിഭാഗത്തില്‍ 22ഉം പട്ടികജാതി/ പട്ടികവർഗ്ഗവിഭാഗത്തില്‍ 13ഉം സീറ്റുകളിലാണ് നിലവില്‍ ഒഴിവുകളുള്ളത്.

ഒക്ടോബർ 14ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുകയില്ല. അപേക്ഷ ഫീസ് 150/-. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവേശനപരീക്ഷകള്‍ ജനുവരി 12ന് ആരംഭിക്കും. അഭിമുഖം ജനുവരി 22ന് നടക്കും. ജനുവരി 23ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിക്കേണ്ട അവസാന തീയതി ജനുവരി ആറ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in. സന്ദർശിക്കുക.