
ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 10 റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ജാമി ഓവര്‍ടണും അന്‍ഷുല്‍ കാംബോജും ക്രീസില്‍ നില്‍ക്കെ പ്രഫുല്‍ ഹിംഗെ എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ആദ്യ രണ്ട് പന്തില്‍ 3 റണ്‍സെടുത്ത ചെന്നൈക്ക് മൂന്നാം പന്തില്‍ നോ ബോള്‍ ലഭിച്ചെങ്കിലും അന്‍ഷുല്‍ കാംബോജിന് അത് മുതലാക്കാനായില്ല. നാലാം പന്തില്‍ ഓവര്ടണ് പുത്തായതോടെ ചെന്നൈയുടെ പതനം പൂര്‍ത്തിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
30 പന്തില്‍ 34 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ആയുഷ് മാത്രെ 13 പന്തില്‍ 30 റണ്‍സടിച്ചപ്പോള്‍ സഞ്ജു സാംസണ് 3 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായി.
ഹൈദരാബാദിനായി ഇഷാന് മലിംഗ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ ആറ് പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെന്നൈ എട്ടാം സ്ഥാനത്ത് തുടരുന്നു.
സ്കോര്‍ സണ്‍റൈസഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 194-9, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 184-8.



