റിമാന്റിലായിരുന്ന തടവുകാരൻ സാനിറ്റൈസർ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം : മോഷണക്കേസ് പ്രതി മരിച്ചു
സ്വന്തം ലേഖകൻ
പാലക്കാട്: മോഷണക്കേസിൽ പ്രതിയായി റിമാൻഡിലായിരുന്ന തടവുകാരൻ സാനിറ്റൈസർ കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവം. ചികിത്സയിലായിരുന്ന പ്രതി മരിച്ചു. പാലക്കാട് ജില്ലയിൽ റിമാൻഡിലുണ്ടായിരുന്ന മുണ്ടൂർ സ്വദേശി രാമൻകുട്ടിയാണ് ആത്മഹത്യ ചെയ്തത്. മാർച്ച് 24 ന് ആണ് സാനിറ്റൈസർ കുടിച്ചത്.ഇതേതുടർന്ന് ആരോഗ്യ നില വഷളായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആത്മഹത്യാ ശ്രമത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു.കൊറോണയ്‌ക്കെതിരായി പ്രതിരോധിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് ജയിലിൽ തടവുകാർ സാനിറ്റൈസർ നിർമ്മാണം തുടങ്ങിയത്.മോഷണ കേസിൽ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാൻഡ് ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :