നല്ലവരായ പൊലീസ് സഹോദരങ്ങളെ നിങ്ങളുടെ ഓരോ ആക്ഷനും നാടൊന്നിച്ച് കൂടെയുണ്ട്..! പക്ഷേ, നിങ്ങൾക്കിടയിലെ ചെറിയ ശതമാനം പുഴുക്കുത്തുകളെ ഒഴിവാക്കുക; ഇല്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന നന്മകൾ കൂടി നശിച്ചു പോകും; കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് കണ്ടത് കൊറോണക്കാലത്തെ നെഗറ്റീവ് കാഴ്ചകൾ

നല്ലവരായ പൊലീസ് സഹോദരങ്ങളെ നിങ്ങളുടെ ഓരോ ആക്ഷനും നാടൊന്നിച്ച് കൂടെയുണ്ട്..! പക്ഷേ, നിങ്ങൾക്കിടയിലെ ചെറിയ ശതമാനം പുഴുക്കുത്തുകളെ ഒഴിവാക്കുക; ഇല്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന നന്മകൾ കൂടി നശിച്ചു പോകും; കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് കണ്ടത് കൊറോണക്കാലത്തെ നെഗറ്റീവ് കാഴ്ചകൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് കേരളാ പൊലീസിന് നാട് സമ്പൂർണ പിൻതുണ നൽകുകയാണ്. എന്നാൽ, പൊലീസിനു നാട് നൽകുന്ന പിൻതുണ ചിലർ മുതലെടുക്കുകയാണ്. മരുന്നുമായി പോകുന്ന വാഹനങ്ങളും, പച്ചക്കറി വാങ്ങാൻ വീട്ടിൽ നിന്നിറങ്ങുന്നവരെയും വരെ മെനക്കെടുത്തുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ ജില്ലയിലുണ്ട്. കൊറോണക്കാലത്തും കൊറോണയെക്കാൾ വിഷമായ ഈ ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തിയില്ലെങ്കിൽ, കാക്കിയുടെ നന്മകളിൽ വിഷം ചേരുന്ന അവസ്ഥയുണ്ടാകും..!

കൊറോണയിൽ സർക്കാർ ഏർപ്പെടുത്തിയ വിലക്കും, ലോക്ക് ഡൗണും ലംഘിച്ചാണ് പലരും വാഹനങ്ങളുമായി നഗരത്തിൽ കറങ്ങി നടക്കുന്നത്. ഇത്തരത്തിൽ വാഹനങ്ങളുമായി കറങ്ങി നടക്കുന്നവരെ കർശനമായി പൊലീസ് നേരിടുകയാണ്. എന്നാൽ, ഇതിൽ ചില വിഭാഗങ്ങളെ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അനാവശ്യമായി റോഡിലിറങ്ങുന്നവരെ ലാത്തിയ്ക്കടിച്ച് ഓടിക്കുന്നതിനു കർശന പിൻതുണയാണ് നാട്ടുകാർ  നൽകുന്നത്. ആർക്കിട്ടു രണ്ടെണ്ണം കൊടുത്താലും കൈകൊട്ടി തന്നെയാണ് പൊലീസിനെ നാട്ടുകാർ സ്വീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ആവശ്യ സർവീസുകളെ ഇത്തരം സാഹചര്യത്തിൽ ഒഴിവാക്കിയിട്ടുണ്ട്. പാൽ, പത്രം, ആശുപത്രി, പാചക വാതകം, മെഡിക്കൽ സ്റ്റോർ ജീവനക്കാർ, ബാങ്ക് ജീവനക്കാർ എന്നിവർ അടക്കമുള്ള വിവിധ വിഭാഗങ്ങളെയാണ് ഇത്തരം നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ, ഈ ഒഴിവാക്കലിനെ മസിൽ പിടുത്തതോടെയാണ് ചില പൊലീസുകാർ സ്വീകരിക്കുന്നത്.

രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ആദ്യ ദിവസം തന്നെ കോട്ടയം ജില്ലയിലെ ഒരു പ്രമുഖ മരുന്ന് വിതരണ ശൃംഖലയിലെ ജീവനക്കാർക്ക് നേരിടേണ്ടി വന്നത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരതയെയാണ്.  കോട്ടയത്ത് നിന്നും പൊൻകുന്നം എത്തി മരുന്ന് വിതരണം നടത്താൻ വന്ന യുവാവിനെ മണിക്കൂറുകളോളമാണ് പൊൻകുന്നം പോലീസ് പിടിച്ചു നിർത്തിയത്.

വ്യാഴാഴ്ച  മരുന്നു മൊത്ത വിതരണ കമ്പനിയുടെ ലെറ്റർ പാഡിൽ കത്ത് നൽകിയിട്ടും, അതു പോരന്നും പോലിസ് നല്കുന്ന പാസ് വേണമെന്നും പറഞ്ഞ് മരുന്ന് വിതരണ വാഹനമടക്കം മണിക്കൂറുകളോളമാണ് പാമ്പാടി പൊലീസ് തടഞ്ഞിട്ടത്. ഇത്തരം സ്ഥാപനങ്ങളുടെ കത്ത് വാഹനത്തിൽ ഉണ്ടായിരുന്നാൽ മതിയെന്ന മുഖ്യമന്ത്രിയുടേയും, ഡിജിപിയുടേയും ഉത്തരവിന് പുല്ലുവിലയാണ് ചില പോലീസുകാർ കല്പിക്കുന്നത് . ഇത്തരം പുഴുക്കുത്തുകളെ നിയന്ത്രിച്ചില്ലങ്കിൽ കൊറോണയ്ക്കെതിരെ അഘോരാത്രം പണിയെടുക്കുന്ന കേരളാ പോലീസിന് നാണക്കേടുണ്ടാക്കും

മരുന്നു വിതരണ കമ്പനി മരുന്നു നൽകാൻ പോകുന്ന മെഡിക്കൽ സ്‌റ്റോറുകളുടെ പട്ടിക നൽകിയിട്ടും ഇവരെ കടന്നു പോകാൻ അനുവദിക്കാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചത്. മണിക്കൂറുകൾക്കു ശേഷം സി.ഐ ഇടപെട്ടതോടെയാണ് വാഹനം കടത്തിവിടാൻ തയ്യാറായത്. ചില പൊലീസ് ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ സമീപനമാണ് മെഡിക്കൽ സർവീസ് വാഹനം തടഞ്ഞു വയ്ക്കാൻ ഇടയായത്.

പുതുപ്പള്ളിയിൽ ഡിക്ലറേഷൻ ഫോമുമായി പച്ചക്കറി വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങിയ ആളെ വഴിയിൽ തടഞ്ഞു നിർത്തി, പൊലീസ് വിരട്ടിയതും കഴിഞ്ഞ ദിവസം കണ്ടു. പച്ചക്കറി വാങ്ങാനായി ഇറങ്ങിയ ആളോട് ഡിക്ലറേഷൻ ഇത്തരത്തിലൊന്നും പോര പൊലീസ് സ്റ്റേഷനിൽ പോയി ഒപ്പിട്ടു വാങ്ങണമെന്നായിരുന്നു ഒരു എ.എസ്.ഐയുടെ ഭീഷണി. വെള്ളപേപ്പറിൽ പോലും ഡിക്ലറേഷൻ നൽകാം എന്ന ഡിജിപിയുടെ നിർദേശം നിലനിൽക്കെയാണ് ചില പൊലീസ് ഉദ്യോഗസ്ഥർ വിരട്ടുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ഇത്തരത്തിൽ നാട്ടുകാരെ വിരട്ടാനിറങ്ങുന്ന ചില് ഏട്ട്് കുട്ടൻപിള്ളമാരാണ് നാടിനും നാട്ടുകാർക്കും ശല്യമായി മാറിയിരിക്കുന്നത്. ഇവരെ നിലയക്കു നിർത്തിയില്ലെങ്കിൽ പൊലീസിനു തന്നെ നാണക്കേടായി മാറും.