‘അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു, കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തു, ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ’?; സന്ദീപ് വധക്കേസിലെ പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

‘അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു, കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തു, ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ’?; സന്ദീപ് വധക്കേസിലെ പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

Spread the love

സ്വന്തം ലേഖിക

തിരുവല്ല: പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതി വിഷ്ണു കുമാറിൻ്റെ ഫോണ്‍ സംഭാഷണം പുറത്ത്.

സന്ദീപിൻ്റെ കഴുത്തില്‍ വെട്ടിയത് താനാണെന്നും ഫോണ്‍ സംഭാഷണത്തില്‍ വിഷ്ണു സുഹൃത്തിനോട് പറയുന്നുണ്ട്. കൂടാതെ സന്ദീപും ജിഷ്ണുവുമായി മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിഷ്ണു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡമ്മി പ്രതികളെ അവതരിപ്പിക്കാന്‍ നീക്കം നടന്നതായും സംഭാഷണത്തില്‍ സൂചനയുണ്ട്.

ഫോണ്‍ സംഭാഷണം

സുഹൃത്ത്: ഹലോ എവിടെയുണ്ട് അണ്ണാ

വിഷ്ണു: ഞാന്‍ വീട്ടിലുണ്ട്. ഒരു സീനുണ്ടേ

സുഹൃത്ത്: സീന്‍ ഞാന്‍ അറിഞ്ഞു

വിഷ്ണു: അത് നമ്മളാണ് ചെയ്തത്.ആരോടും പറയണ്ട കേട്ടോ

സുഹൃത്ത്; ആ

വിഷ്ണു: ഞാന്‍ കയറുന്നില്ല. നാല് പേര്‍ വേറെ കയറാനുണ്ട്, പിള്ളേര്. ജിഷ്ണു ഉള്‍പ്പടെ അനന്തുവും പ്രമോദും ചിലപ്പോള്‍ കയറും.

സുഹൃത്ത്: കാര്യം എന്തായിരുന്നെടാ?

വിഷ്ണു: അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു. കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തു. ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ

സുഹൃത്ത്: സീന്‍ ആയല്ലോ

വിഷ്ണു: അവന്‍ ചത്തുപോയി, സീന്‍ ആയി. ഞാന്‍ കയറുന്നില്ല. ഇപ്പോള്‍ വീട്ടില്‍ തന്നെയുണ്ട്.

കേസില്‍ യുവമോര്‍ച്ച മുന്‍ ഭാരവാഹി തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്ബില്‍ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങല്‍ നന്ദുഭവനില്‍ നന്ദു (24), കണ്ണൂര്‍ ചെറുപുഴ മരുതംപടി കുന്നില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (22), വേങ്ങല്‍ ആലംതുരുത്തി പാറത്തറ തുണ്ടിയില്‍ വിഷ്ണുകുമാര്‍ (അഭി -25) എന്നിവരാണ് ഇതുവരെ പിടിയിലായത്. കൊലപാതകം, വധഭീഷണി ഉള്‍പ്പടെയുള്ള എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒന്നാംപ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയപരമായും വ്യക്തിപരമായും വൈരാഗ്യമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.