video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഉടുമ്പൻചോല സ്വദേശി : മൃതദേഹം കണ്ടെത്തിയത് കാൻസർ വാർഡിന് സമീപം

കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഉടുമ്പൻചോല സ്വദേശി : മൃതദേഹം കണ്ടെത്തിയത് കാൻസർ വാർഡിന് സമീപം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വാർഡിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോല കരുണാപുരം കുമ്പക്കാട്ട് സാമുവൽ (82)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

15 വർഷത്തിലധികമായി വീട്ടിൽ നിന്ന് അകന്ന് മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജ് കളിൽ താമസിച്ചു സെക്യൂരിറ്റി ജോലി ചെയ്തുവരികയായിരുന്നു. നാല് വർഷം മുമ്പ് ഹൃദയാഘാതം ഉണ്ടാകുകയും മക്കൾ മെഡിക്കൽ എത്തി ചികിത്സ നടത്തിയ ശേഷം നിർബന്ധപൂർവ്വം വീട്ടിലേയ്ക്ക് കൊണ്ടുപോയി.

എന്നാൽ ഒരു വർഷത്തിനു ശേഷം വീണ്ടും വീട്ടിൽ നിന്നു ഇറങ്ങി, മെഡിക്കൽ കോളജ് പരിസരത്തെ മറ്റൊരു ലോഡ്ജിൽ താമസമാക്കി.ഇതിനിടയിൽ, ഞങ്ങൾക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് പിതാവ് സ്വീകരിക്കുന്നതെന്നും അതിനാൽ വീട്ടിൽ വരണം എന്നാവശ്യപ്പെട്ടു മക്കൾ വീണ്ടും പിതാവിനെ കൊണ്ടു പോകുവാൻ എത്തിയെങ്കിലും പോകുവാൻ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിൽ നിന്നും സന്നദ്ധ സംഘടന നൽകുന്ന ഭക്ഷണം വാങ്ങി കഴിച്ചും, ജീവിക്കുകയായിരുന്നു.ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഭാര്യ. മറിയാമ്മ. മക്കൾ. സാലി, വർഗ്ഗീസ്, ലില്ലിക്കുട്ടി, ജയമ്മ, പൊന്നമ്മ, സിസിലി, രജനി.മരുമക്കൾ.ചാക്കോ, മറിയാമ്മ, ബേബിച്ചൻ, തോമസ്, ഷാജി, സാബു, പരേതനായ ബൈജു