
തൃശൂർ: മുൻ നാട്ടിക എംഎല്‍എ സി. സി മുകുന്ദന്റെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിലെ പ്രതി മസൂദ് കെ വിനോദിനെ സംരക്ഷിച്ച് അന്തിക്കാട് പോലീസ്.
മുൻമന്ത്രി വി എസ് സുനില്‍കുമാറിന്റെയും പി എ ആയിരുന്നു മസൂദ് കെ വിനോദ്.
ജാമ്യമില്ലാ വകുപ്പ് ആയിട്ടും അറസ്റ്റ് ചെയ്യാതെ അന്തിക്കാട് പോലീസ് പ്രതിയെ സംരക്ഷിക്കുകയാണ്. അതിനിടെ മസൂദ് കെ വിനോദ് മുൻകൂർ ജാമ്യപേക്ഷമയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
2021 ജൂണ്‍ 1 നും 2023 ഡിസംബർ 31 നും ഇടയില്‍ മസൂദ് വ്യാജ രേഖകള്‍ ചമച്ചതായും എംഎല്‍എയുടെ അറിവില്ലാതെ 85,400 രൂപ പിൻവലിച്ചത്.
തന്റെ വ്യാജ ഒപ്പിട്ട്പണം തട്ടിയെന്നും നിരവധി തട്ടിപ്പുകള്‍ പാർട്ടി നിയോഗിച്ച മുൻ പെഴ്സണല്‍ അസിസ്റ്റന്റ് ചെയ്തു എന്നും സി. സി മുകുന്ദൻ മൊഴി നല്‍കിയിരുന്നു. 2024 ല്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടർന്ന്, 2024 ജനുവരിയില്‍ മസൂദിനെ സി. സി മുകുന്ദൻ പേഴ്‌സണല്‍ സ്റ്റാഫ് സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. പൊലീസ് കേസെടുത്തിട്ടും പാർട്ടി ജില്ലാ നേതൃത്വം മസൂദിനെ സംരക്ഷിക്കുന്നത് തുടർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാഴൂർ സ്വദേശിയായ മസൂദ്, മുൻ മന്ത്രി വി.എസ്. സുനില്‍ കുമാർ മന്ത്രിയായും എംഎല്‍എയായും സേവനമനുഷ്ഠിച്ച കാലത്ത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 406 (ക്രിമിനല്‍ വിശ്വാസ വഞ്ചന), 465 (വ്യാജരേഖ ചമയ്‌ക്കല്‍), 468 (വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്‌ക്കല്‍), 471 (വ്യാജരേഖകള്‍ യഥാർത്ഥമായി ഉപയോഗിക്കല്‍), 420 (വഞ്ചന) എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരമാണ് മസൂദിനെതിരെ കേസെടുത്തിരിക്കുന്നത്







