play-sharp-fill
സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച് വഴി രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ; എട്ട് സിം ബോക്‌സും 600 സിം കാർഡുകളുമായി പാലക്കാട് സ്വദേശി പിടിയിൽ

സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച് വഴി രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ; എട്ട് സിം ബോക്‌സും 600 സിം കാർഡുകളുമായി പാലക്കാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിലൂടെ അനധികൃത ഫോൺകോളുകൾ വഴി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിൽ. മുഹമ്മദ്കുട്ടി എന്നയാളാണ് അറസ്റ്റിലായത്.


അനധികൃത ഫോൺകോളുകൾ രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ശൃംഖലയിലെ കണ്ണിയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. ഉത്തർപ്രദേശിലെ നോയ്ഡയിലും കേരളത്തിലും നടത്തിയ പരിശോധനകൾക്കൊടുവിലാണ് മുഹമ്മദ് കുട്ടി അറസ്റ്റിലായത്. നിരവധി ഉപകരണങ്ങളും പരിശോധനകളിൽ പിടിച്ചെടുത്തിട്ടുണ്ട്. വിദേശികളടക്കം ശൃംഖലയിൽ കണ്ണികളാണെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിം ബോക്സ് എന്ന ഉപകരണം ഉപയോഗിച്ച് അന്താരാഷ്ട്ര ഫോൺകോളുകൾ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തി രൂപഭേദംവരുത്തുന്ന സംവിധാനമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.

2019 സെപ്തംബറിൽ പ്രതിരോധ വിഭാഗത്തിന് ലഭിച്ച സംശയകരമായ ചില ഫോൺകോളുകളാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് നയിച്ചത്. പിടിച്ചെടുത്ത സിം ബോക്സ് ചൈനീസ് നിർമിതമാണ്. പരിശോധനകളിൽ എട്ട് സിം ബോക്സുകളും 600 സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

രാജ്യത്തെ മൊബൈൽ സേവന ദാതാക്കളുടെ ഇടപെടലില്ലാതെ അന്താരാഷ്ട്ര കോളുകൾ സാധ്യമാക്കുന്ന സംവിധാനമാണിത്. പിടിയിലായ മുഹമ്മദ് കുട്ടി നേരത്തെ യു.എ.ഇയിൽ ജോലിചെയ്തിരുന്നു. അവിടെവെച്ച് പരിചയത്തിലായ ചിലർ മുഖേനയാണ് ഈ ശൃംഖലയിൽ കണ്ണിയായതെന്ന് അന്വേഷണസംഘം പറയുന്നു.