സിനിമാ താരം ശാലൂമേനോന്റെ ഉടമസ്ഥതയിലുള്ള ബാലേകമ്പനിയുടെ വാഹനം നഗരത്തിൽ അപകടത്തിൽപ്പെട്ടത് രണ്ടു തവണ; ഡിവൈഡർ ഇടിച്ചു കളഞ്ഞ വണ്ടി, രക്ഷപെട്ടത് ഫുട്പാത്തിലേയ്ക്ക് ഓടിച്ചു കയറ്റിയതിനെ തുടർന്ന്
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് രണ്ടു തവണ അപകടമുണ്ടാക്കിയത് സിനിമാ താരമായ ശാലുമേനോന്റെ ഉടമസ്ഥതയിലുള്ള ജയകേരള നൃത്തകലാസമിതിയുടെ വാഹനം.
വെളളിയാഴ്ച ഉച്ചയ്ക്ക് 11 മണിയ്ക്ക് ആദ്യം അപകടത്തിൽപ്പെട്ട വാഹനം, രാത്രിയിൽ അറ്റകുറ്റപണി നടത്തിയ ശേഷം മുന്നോട്ടെടുക്കുന്നതിനിടെ വീണ്ടും അപകടത്തിൽപ്പെട്ടു. ചങ്ങനാശേരി ജയകേരള നൃത്തകലാ സമിതിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി ഭാഗത്തു നിന്നും വരികയായിരുന്ന വാഹനം, റൗണ്ടാന കഴിഞ്ഞതിനു പിന്നാലെ നിയന്ത്രണം വിട്ട് റോഡിനു നടുവിൽ പൊലീസ് സ്ഥാപിച്ച ഡിവൈഡറിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ പൊലീസ് വാഹനം റോഡരികിലേയ്ക്കു മാറ്റിയിട്ടു. ബ്രേക്ക് നഷ്ടമായതിനെ തുടർന്നാണ് വാഹനം അപകടത്തിൽപ്പെട്ടത്.
വൈകിട്ടോടെ അറ്റകുറ്റപണി നടത്തുന്നതിനായി വാഹനത്തിനു സമീപം മെക്കാനിക്കുമാർ എത്തി. തുടർന്ന്, വാഹനം അറ്റകുറ്റപണി പൂർത്തിയാക്കിയ ശേഷം, മെക്കാനിക്ക് മുന്നോട്ടെടുത്തു. ഇതിനിടെ നിയന്ത്രണം നഷ്ടമായ വാഹനം മുന്നോട്ട് പാഞ്ഞു. അപകടം ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി ഡ്രൈവർ വാഹനം ഫുട്പാത്തിലേയ്ക്കു ഇടിച്ചു കയറ്റി. ഉടൻ തന്നെ കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.