സാജു വർഗീസ് പാലാ ഡിവൈ.എസ്.പി; കോട്ടയത്ത് രണ്ടു ഡിവൈ.എസ്.പിമാർക്കു മാറ്റം; ജില്ലാ പൊലീസിൽ അഴിച്ചു പണി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ജില്ലാ പൊലീസിലെ രണ്ടു ഡിവൈ.എസ്.പിമാർക്കു സ്ഥലം മാറ്റം. പാലാ ഡിവൈ.എസ്.പിയായി സാജു വർഗീസ് എത്തും. കോട്ടയം സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായി കെ.എ മുഹമ്മദ് ഇസ്‌മെയിലും എത്തും. ഇത് അടക്കം സംസ്ഥാനത്തെ 33 ഡിവൈ.എസ്.പിമാരുടെ സ്ഥലം മാറ്റ ഉത്തരവാണ് പുറത്തിറങ്ങിയത്.

നിലവിൽ ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയാണ് സാജു വർഗീസ്. ആലപ്പുഴയിൽ നിന്നും സാജു വർഗീസ് പാലായിലേയ്ക്കു വരുമ്പോൾ നിലവിൽ പാലായിൽ ജോലി ചെയ്യുന്ന ഡിവൈ.എസ്.പി കോട്ടയം ക്രൈംബ്രാഞ്ചിലേയ്ക്കു സ്ഥലം മാറി എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കോട്ടയം ക്രൈംബ്രാഞ്ചിൽ ജോലി ചെയ്യുന്ന ഡിവൈ.എസ്.പി കെ.അനിൽകുമാർ മറൈൻ എൻഫോഴ്‌സ്‌മെന്റിലേയ്ക്കു പോകും. ഇദ്ദേഹം ഡെപ്യൂട്ടേഷനിലാണ് മറ്റൈൻ എൻഫോഴ്‌സ്‌മെന്റിലേയ്ക്കു പോകുന്നത്.

നിലവിൽ കോട്ടയം സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന ഡിവൈ.എസ്.പി സക്കറിയ മാത്യുവിന് എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് യൂണിറ്റിലേയ്ക്കാണ് സ്ഥലം മാറ്റം. ഇവിടെ നിന്നാണ് കെ.എ മുഹമ്മദ് ഇസ്‌മെയിൽ കോട്ടയം സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്ക് എത്തിയിരിക്കുന്നത്.