
സ്വന്തം ലേഖിക
തിരുവനന്തപുരം: വിദ്യര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് മന്ത്രി പദവിയിലേക്ക് പാര്‍ട്ടിയിലൂടെ വളര്‍ന്നു വന്ന നേതാവാണ് സജി ചെറിയാന്.
തന്റെ ഓരോ നീക്കത്തിലും ചവിട്ടി കയറിയത് പാര്‍ട്ടിയുടെ അധികാര പടവുകളായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായതോടെ ജി സുധാകരന്റെ വിശ്വസ്തനായി മാറുകയായിരുന്നു സജി ചെറിയാന്. പിന്നീട് സുധാകരനെതിരായ നീക്കങ്ങളിലൂടെയാണ് ആലപ്പുഴ സിപിഎമ്മില്‍ ഒന്നാമനായി വളര്‍ന്നു. എന്നാല്‍ അന്നും ഇന്നും പഴി കേള്‍പ്പിച്ചിരുന്നത് നാക്കുപിഴകളായിരുന്നു.
സജിചെറിയാന്റെ രാഷ്ട്രീയം
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ സങ്കിര്‍ണമായ ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ തുടക്കം പാളിയ നേതാവായിരുന്നു സജിചെറിയാന്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായി പേരെടുത്തിട്ടും പിന്നീടുള്ള വളര്‍ച്ച വിഭാഗീയതയില്‍ തട്ടി പലപ്പോഴും അടഞ്ഞു. കെ.കെ ചെല്ലപ്പന്റെ അനുയായി സികെ ചന്ദ്രാനന്ദന്‍ പലപ്പോഴും അനഭിമതനായിരുന്നു. വിഎസിന്റെ പ്രതാപകാലത്തും ആലപ്പുഴ ജില്ലയില്‍ പിണറായിയുടെ പ്രധാന അടുപ്പക്കാരനായതും സജി ചെറിയാന് കരടായി. 2006 ല്‍ ചെങ്ങന്നൂരില്‍ മത്സരിച്ചെങ്കിലും മണ്ഡലത്തിലെ വിഭാഗീയത സജിയെ വീഴ്ത്തി.
ജി സുധാകരന്റെ ഉറ്റ വിശ്വസ്തനായാണ് ആലപ്പുഴ രാഷ്ട്രീയത്തില്‍ പിന്നീട് ചുവടുറപ്പിക്കുന്നത് .സി.ബി ചന്ദ്രബാബു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ സജി ചെറിയാന് ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. ജി സുധാകരന് രണ്ടാമതും മന്ത്രിയായി തിരുവനന്തപുരത്ത് പോയപ്പോള്‍ ആലപ്പുഴയില്‍ സജി പിടിമുറുക്കി. 2018ല്‍ ആര് രാമചന്ദ്രന് നായരുടെ വിയോഗത്തില്‍ ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു .സെക്രട്ടറി പദമൊഴിഞ്ഞ് കളത്തിലിറങ്ങിയ സജി ചെറിയാന് വന്‍ ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്കെത്തി.
വിദ്യര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് മന്ത്രി പദവിയിലേക്ക്
ആലപ്പുഴയിലെ രണ്ടാമനില്‍ നിന്നും ഒന്നാമനിലേക്ക് വളര്‍ച്ച തുടങ്ങുന്നത് എംഎല്‍എ ആയതിന് ശേഷമാണ്. പല കോണുകളില്‍ നിന്നും ജി. സുധാകരനെതിരെ ചെറുതും വലുതുമായ പരാതികളുയര്‍ന്നതോടെ ഈ നീക്കങ്ങളില്‍ സജി ചെറിയാന് മേലും ആക്ഷേപം ഉയര്‍ന്നു. മന്ത്രി ആയതിന് തൊട്ട് പിന്നാലെ എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും എത്തി.
വിവാദ പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സജി ചെറിയാന് ഈ വര്‍ഷം തുടക്കത്തില്‍ മുന്നറിയിപ്പ് നല്‍കിയതാണ്. കെ റെയില്‍ വിവാദ കാലത്ത് ബഫര്‍ സോണിലും നാക്ക് പിഴയായി. സോളാര്‍ കേസില്‍ യുഡിഎഫിനെ വെട്ടിലാക്കുന്ന നീക്കങ്ങളില്‍, മധ്യതിരുവിതാംകൂറില്‍ ക്രൈസ്ത സഭയെ ഒപ്പം നിര്‍ത്തുന്നതില്‍, സിപിഎമ്മിന്റെ ധനസമാഹരണങ്ങളില്‍ അങ്ങനെ പാര്‍ട്ടി ഓപ്പറേഷനുകളിലെ മികവാണ് സജി ചെറിയാന്റെ പെട്ടെന്നുള്ള വളര്‍ച്ചയില്‍ തുണയായത്. എന്നാല്‍ വൈകാരികമായ പ്രതികരണങ്ങളും എന്ത് അബദ്ധവും ആത്മവിശ്വാസത്തോടെ പറയുന്ന ശൈലിയും ഒടുവില്‍ വിനയായി.
ഒടുവില്‍ രാജി
അഭ്യൂഹങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഒടുവില്‍ മന്ത്രി സജി ചെറിയാന് രാജിവയ്ക്കുന്നു. നിര്‍ണായക പ്രഖ്യാപനത്തിനായി അല്പസമയത്തിനകം മന്ത്രി മാധ്യമങ്ങളെ കാണും എന്ന് അറിയിപ്പ് വന്നു. വാര്‍ത്താസമ്മേളനത്തില്‍മന്ത്രി രാജിവയ്ക്കും എന്നാണ് സൂചന. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് സജി ചെറിയാന്‍്റെ രാജി. മന്ത്രിയെ പരമാവധി സംരക്ഷിക്കാന്‍ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ മന്ത്രി രാജിക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശങ്ങളില്‍ കടുത്ത നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തിരുന്നു.. സംസ്ഥാന നേതൃത്വം ഉചിതമായ നടപടി പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് രാവിലെ പറഞ്ഞിരുന്നു. ഭരണഘടന സംരക്ഷിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടെയുണ്ടായ വിവാദം ദേശീയതലത്തില്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നാണ് ദില്ലിയിലെ വിലയിരുത്തല്‍
ബിജെപി സര്‍ക്കാര്‍ ഭരണഘടന മൂല്യങ്ങള്‍ അട്ടിമറിക്കുന്നു എന്നാണ് ദേശീയതലത്തില്‍ സിപിഎം പ്രചാരണം. ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പാക്കാനുള്‍പ്പടെ വിശാല വേദി രൂപീകരിക്കണം എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിനറെയും ആഹ്വാനം.ഇതിനിടെ കേരളത്തി. മന്ത്രിയായിരിക്കുന്ന പാര്‍ട്ടി നേതാവ് ഭരണഘടനയ്ക്കെതിരെ നടത്തിയ പരാമര്‍ശം പാര്‍ട്ടിയെ ദേശീയതലത്തിലും പ്രതിരോധത്തിലാക്കുകയാണ്. സംസ്ഥാന നേതാക്കളുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ചു. അവയിലബിള്‍ പിബിയും പ്രസ്താവന അനാവശ്യം എന്നാണ് വിലയിരുത്തിയത്. മാതൃകാപരമായ നടപടി വേണം എന്നാണ് പല നേതാക്കളുടെയും വികാരം അന്തിമ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടു.
പരാമര്‍ശങ്ങള്‍ വിവാദമായതിന് തൊട്ടു പിന്നാലെ ഇന്നലെ പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സജി ചെറിയാന്റേത് നാവ് പിഴയാണെന്ന് ന്യായീകരിച്ചിരുന്നു. സംസ്ഥാന ഘടകത്തിന്റെ വികാരമാണ് ബേബി പ്രകടിപ്പിച്ചത്. എന്നാല്‍ കേന്ദ്രനേതാക്കള്‍ക്കെല്ലാം ഇതേ അഭിപ്രായമല്ല എന്ന സൂചന യെച്ചൂരിയുടെ വാക്കുകള്‍ നല്കുന്നു. മന്ത്രിയുടെ പരാമര്‍ശം ഇതിനോടകം ദേശീയ തലത്തിലും ചര്‍ച്ചയായിട്ടുണ്ട്. കേവലം നാവ് പിഴയെന്ന ന്യായീകരണം പറഞ്ഞ് ഒഴിയുന്നത് തെറ്റായ സന്ദേശം നല്കുമെന്നതിനാല് ഗൗരവമായ നടപടിയുണ്ടാകണം എന്നാണ് നേതൃത്വം കരുതുന്നത്. കോടതികളില്‍ ഇക്കാര്യം പ്രതിരോധിക്കാനാകുമോ എന്ന സംശയവും നേതാക്കള്‍ ഉയര്‍ത്തുന്നു.







