play-sharp-fill
സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശനങ്ങളല്ല ; സർക്കാരും സിപിഎമ്മും കൈകഴുകി : പാർട്ടി മുഖപത്രത്തെ തള്ളി ജില്ലാ പൊലീസ് മേധാവി

സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശനങ്ങളല്ല ; സർക്കാരും സിപിഎമ്മും കൈകഴുകി : പാർട്ടി മുഖപത്രത്തെ തള്ളി ജില്ലാ പൊലീസ് മേധാവി

സ്വന്തം ലേഖിക

കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളില്ലെന്നും അത്തരം പ്രചരണങ്ങളും വാർത്തകളും തെറ്റാണെന്നും വ്യക്തമാക്കി ജില്ലാ പോലീസ് മേധാവിയുടെ കത്ത്. പാറയിൽ സാജന്റെ ഭാര്യ ബീന നൽകിയ പരാതിയിലാണ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ കത്തിലൂടെ മറുപടി നൽകിയത്.

കുടുംബാംഗങ്ങളും മറ്റു സാക്ഷികളും കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മൊഴി നൽകിയിട്ടില്ല. അന്വേഷണത്തിൽ ഒരിക്കൽപോലും പോലീസ് സംഘവും ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടില്ല. ചില മാധ്യമങ്ങൾ സാജനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നരീതിയിൽ വാർത്ത നൽകിയത് അവരുടെ ഭാവനയ്ക്ക് അനുസരിച്ചാണ്. അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ഇത്തരം വിവരങ്ങളൊന്നും മാധ്യമങ്ങൾക്ക് ലഭിച്ചിട്ടില്ല. അപകീർത്തിപ്പെടുത്ത വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജവാർത്ത ചമയ്ക്കുകയായിരുന്നു. വാർത്തകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും കേസിൽ ഇതുവരെ കുറ്റമറ്റരീതിയിലാണ് അന്വേഷണമാണ് നടക്കുന്നതെന്നും പോലീസ് മേധാവിയുടെ കത്തിൽ പറയുന്നു.അതേസമയം, സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളക്കെതിരെയും നഗരസഭ ഉദ്യോഗസ്ഥർക്കെതിരെയും ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്നമാണെന്ന് സി.പി.എം കേന്ദ്രങ്ങൾ സാമൂഹികമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പാർട്ടി മുഖപത്രത്തിലും ഇതുസംബന്ധിച്ച വാർത്ത നൽകി. തുടർന്ന് അപവാദ പ്രചരണത്തിനെതിരെ സാജന്റെ ഭാര്യ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകിയിരുന്നു. ഇതിനാണ് സി.പി.എം. മുഖപത്രത്തെയും ആരോപണങ്ങളെയും തള്ളി ജില്ലാ പോലീസ് മേധാവി മറുപടി നൽകിയത്.

Tags :