മലയാളിയ്ക്ക് അഭിമാന നേട്ടം: ഒളിംപിക്‌സിന് യോഗ്യത നേടി മലയാളി നീന്തൽ താരം; സജൻ പ്രകാശിന് ഒളിംപിക് യോഗ്യത
തേർഡ് ഐ സ്‌പോട്‌സ്
ന്യൂഡൽഹി: ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടി മലയാളിയായ നീന്തൽ താരം. മലയാളി താരമായ സജൻ പ്രകാശാണ് അടുത്ത വർഷം ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ഒളിപിംക്‌സിൽ നീന്തലിൽ യോഗ്യത നേടിയിരിക്കുന്നത്.
ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ഒളിമ്ബിക്‌സിൽ 200 മീറ്റർ ബട്ടർഫ്‌ലൈ വിഭാഗത്തിൽ സജൻ ഇന്ത്യയെ പ്രതിനിധീകരിക്കും. വ്യക്തിഗത ഇനത്തിൽ ഒളിമ്പിക്സ് യോഗ്യത ലഭിക്കുന്ന അഞ്ചാമത്തെ മലയാളി താരമാണ് സജൻ
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോമിൽ നടന്ന മീറ്റിൽ സ്വർണം നേടിയാണ് ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്നവരുടെ ‘എ’ വിഭാഗത്തിൽ സജൻ എത്തിയത്. 2015ൽ നടന്ന ദേശീയ ഗെയിംസിലൂടെ ദേശീയശ്രദ്ധ നേടിയ സജൻ 2016ലെ റിയോ ഒളിംപിക്‌സിലും ഇതേ ഇനത്തിൽപങ്കെടുത്തിരുന്നു.
1996ലെ അറ്റ്‌ലാന്റാ ഒളിമ്പിക്‌സിൽ മത്സരിച്ച സെബാസ്റ്റ്യൻ സേവ്യറിന് ശേഷം ആദ്യമായാണ് ഒരു മലയാളി നീന്തൽ താരം ഒളിമ്പിക്‌സ് യോഗ്യത നേടുന്നത്. 1:56:38 സെക്കൻഡിലാണ് സജൻ ഫിനിഷ് ചെയ്തത്. 1:56.48 സെക്കൻഡായിരുന്നു ഒളമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാൻ വേണ്ടിയിരുന്നത്.