സായി ടീച്ചറെ അപമാനിച്ചവരെ തേടി പൊലീസ് ; ലൈംഗീക പരാമർശം നടത്തിയവരടക്കം കുടുങ്ങും : വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ തേടി പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിക്ടേഴ്‌സ് ചാനൽ വഴി കൈറ്റ് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് മനോഹരമായി ക്ലാസ് എടുത്ത് കേരളക്കരയുടെ മനസ് കവർന്ന സായി ശ്വേത ടീച്ചറെ ലൈംഗിക പരാമർശങ്ങളോടെ അപമാനിച്ചവരെ തേടി പൊലീസ്.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വേണ്ടി രൂപീകരിച്ച പുതിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ആണുങ്ങളാണ് ടീച്ചറെ അപമാനിച്ചത്. ടീച്ചറെ അപമാനിച്ചതിനെ തുടർന്ന് പിടിയിലായ നാലു പേരും പ്ലസ്ടു വിദ്യാർത്ഥികളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടീച്ചർമാർക്കെതിരെ സഭ്യേതര സന്ദേശങ്ങൾ അയച്ച നാല് പ്ലസ്ടു വിദ്യാർത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതുതായി രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് പിടിയിലായ നാല് പേരും.
ഓൺലൈൻ മുഖേനെ ക്ലാസ് എടുത്ത സായി ടീച്ചറെ ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയിലൂടെയാണ് വിദ്യാർത്ഥികൾ മോശം കമന്റുകളുമായി എത്തിയത്. മോശം പരാമർശം നടത്തിയ ഇവരുടെ മൊബൈൽ ഫോണുകൾ അടക്കം സൈബർ ക്രൈം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുവേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർക്ക് പുറമേ സമൂഹമാധ്യമങ്ങൾ വഴി ടീച്ചർമാർക്ക് എതിരെ മോശം പരാമർശം നടത്തിയവരും കുടുങ്ങും.
അധ്യാപികമാർക്കെതിരെ സാമൂഹമാധ്യമങ്ങളിൽ ഉണ്ടായ അപകീർത്തിപരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.