video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayamമല കയറുന്നതിനിടെ സഞ്ചാരികൾക്ക് കിട്ടിയത് വൻ നിധിശേഖരം: അലുമിനിയം പെട്ടി തുറന്നപ്പോൾ ഞെട്ടിപ്പോയി; 598...

മല കയറുന്നതിനിടെ സഞ്ചാരികൾക്ക് കിട്ടിയത് വൻ നിധിശേഖരം: അലുമിനിയം പെട്ടി തുറന്നപ്പോൾ ഞെട്ടിപ്പോയി; 598 സ്വർണ്ണ നാണയങ്ങള്‍, 10 സ്വർണ്ണ വളകള്‍, 17 സീല്‍ ചെയ്ത സിഗാർ പെട്ടികള്‍,

Spread the love

ഡൽഹി: ഭാഗ്യം എങ്ങനെ എപ്പോള്‍ എവിടെ വച്ച്‌ സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. അത്തരമൊരു അനുഭവത്തിലൂടെയാണ് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള രണ്ട് സഞ്ചാരികള്‍ കടന്ന് പോകുന്നത്.
ആ അനുഭവത്തെ ‘അവിശ്വസനീയം’ എന്ന് ഒറ്റവാക്കില്‍ പറയാം. ചെക്ക് റിപ്പബ്ലിക്കിന്‍റെ വടക്ക് ഭാഗത്തുള്ള ക്കർകൊനോഷ് പർവതനിരകളിലേക്ക് നീര്‍ഘ ദൂര നടത്തത്തിന് ഇറങ്ങിയതായിരുന്നു രണ്ട് പേര്‍.

പതുക്കെ മല കയറുന്നതിനിടെ, പച്ചപ്പ് നിറഞ്ഞ പ്രദേശത്തെ ഒരു കല്ലിന് അടിയില്‍ ഒരു വെള്ളിത്തിളത്തം. കാടും പടലവും മാറ്റിയപ്പോള്‍ ഒരു അലൂമിനിയം പെട്ടി. ഇരുവരും പെട്ടി തുറന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനുള്ളിലുണ്ടായിരുന്നത് നിധി.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ സഞ്ചാരികള്‍ക്ക് ലഭിച്ചത് അമൂല്യനിധിയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ അലൂനിയപ്പെട്ടിയില്‍ 598 സ്വർണ്ണ നാണയങ്ങള്‍, 10 സ്വർണ്ണ വളകള്‍, 17 സീല്‍ ചെയ്ത സിഗാർ പെട്ടികള്‍, കോംപാക്റ്റിന്‍റെ പൊടി, പിന്നെ ഒരു ചീപ്പുമായിരുന്നു ആ അലൂമിനിയപ്പെട്ടിയില്‍ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണ നാണയങ്ങള്‍ക്ക് മാത്രം 8 പൗണ്ട് (3.7 കിലോഗ്രാം) ഭാരവും 80 ലക്ഷം ചെക്ക് കൊരുണയും (ഏകദേശം 3 കോടി രൂപ) കണക്കാക്കുന്നു. അതേസമയം അടച്ച്‌ വച്ച 17 സിഗാർ പെട്ടികള്‍ ചോദ്യമായി അവശേഷിച്ചു. സ്വര്‍ണ്ണത്തിന്‍റെ കൂടെ എന്തിന് സിഗാര്‍ വച്ചെന്നത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു

.തങ്ങള്‍ക്ക് ലഭിച്ച നിധി വിനോദ സഞ്ചാരികള്‍ ഹ്രാഡെക് ക്രാലോവയിലെ ഈസ്റ്റ് ബൊഹീമിയ മ്യൂസിയത്തിന് കൈമാറി. മ്യൂസിയത്തിന്‍റെ പുരാവസ്തു വകുപ്പ് മേധാവി മിറോസ്ലാവ് നോവാകും സംഘവും നടത്തിയ പഠനത്തില്‍ നിധിക്ക് 100 വര്‍ഷത്തെ പഴക്കം പറയുന്നു. നാണയങ്ങള്‍ കുറഞ്ഞത് 1921 മുതലുള്ളതാണ്. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പോ 1945 ഓടെയോ ആണ് നിധി ഒളിപ്പിച്ചുവെച്ചിരിക്കാൻ സാധ്യതയെന്നും നൊവാക് പറയുന്നു. അതേസമയം നാണയങ്ങളൊന്നും ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ളതല്ല.

പകുതി ബാള്‍ക്കൻ മേഖലയില്‍ നിന്നും ബാക്കിയുള്ളവ ഫ്രാൻസില്‍ നിന്നുള്ളവയുമാണ്. 1920 കളിലെയും 1930 കളിലെയും ചില നാണയങ്ങളില്‍ മുൻ യുഗോസ്ലാവിയയില്‍ നിന്നുള്ള അടയാളങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചെക്ക് നിയമപ്രകാരം, ഇത്തരത്തില്‍ ലഭിക്കുന്ന നിധി ഔദ്യോഗികമായി പ്രാദേശിക ഭരണകൂടത്തിന്‍റെ സ്വത്താണ്, എന്നാല്‍, നിധി കണ്ടെത്തുന്നവർക്ക് അതിന്‍റെ മൂല്യത്തെ അടിസ്ഥാനമാക്കി ഒരു പ്രതിഫലം നല്‍കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments